ഇന്ന് ലോകക്ഷീരദിനം: വിജയം കൊയ്ത്‌ കൂരാച്ചുണ്ടിലെ യുവ ക്ഷീരകർഷകൻ



15 കാലികൾ, പ്രതിദിനം പാലുത്പാദനം 200 ലിറ്റർ

✒️നിസാം കക്കയം

കൂരാച്ചുണ്ട് : ബാലുശ്ശേരി ബ്ലോക്കിലെ കഴിഞ്ഞ വർഷത്തിലെ മികച്ച യുവ ക്ഷീരകർഷകനുള്ള അവാർഡ് ലഭിച്ച ദീപു ഒരു ന്യൂജെൻ ക്ഷീരകർ ഷകനാണ്. എംബിഎ ബിരുദം എടുത്തശേഷം ഇരുപത്തി രണ്ടാം വയസ്സിലാണ് ദീപു ദുബായ് എമിറേറ്റ്സ് എൻബി ഡി ബാങ്കിൽ ചീഫ് കാഷ്യർ ആയി ജോലിയിൽ കയറിയത്. എന്നാൽ അപ്പോഴും നാട്ടിൽ ഒരു ജോലി എന്നത് മാത്രമാ യിരുന്നു ദീപുവിന്റെ മനസ്സിൽ ഉണ്ടായിരുന്നത്.

'നാടോടിക്കാറ്റ്' സിനിമ യിൽ ദാസനും വിജയനും പറ ഞ്ഞത് ദിപു ഓർത്തു. സിനിമ യിൽ പശുവളർത്തൽ പരാജ യപ്പെട്ടെങ്കിലും ജീവിതത്തിൽ അത് വിജയത്തിലെത്തിക്കലാ യിരുന്നു ദീപുവിന്റെ ലക്ഷ്യം. വീട്ടുകാരോട് കാര്യം പറഞ്ഞ പ്പോൾ ആദ്യം എതിർപ്പായി രുന്നു ഫലം. നല്ല ശമ്പളമു ള്ള ജോലി ഉപേക്ഷിച്ച് റിസ്റ്റും അധ്വാനവും കൂടുതലുള്ള ക്ഷീരമേഖലയിലേക്ക് വരാനു ള്ള തീരുമാനം അറിഞ്ഞവരെ ല്ലാം നിരുത്സാഹപ്പെടുത്തിയെ ങ്കിലും ഒരു കൈ നോക്കാൻ തന്നെയായിരുന്നു ദീപുവിൻ്റെ തീരുമാനം.  അങ്ങനെയാണ് 2020 ൽ അഞ്ച് പശുക്കളെ കൊണ്ട് ചെറിയരീതിയിൽ ഫാം ആരം ഭിക്കുന്നത്. കഠിനാധ്വാനംകൊ ണ്ട് ദീപു ഫാം വിജയത്തിലെ ത്തിക്കുകയായിരുന്നു.

ഇപ്പോൾ പതിനഞ്ച് കറവ പ്പശുക്കൾ, കിടാങ്ങൾ, എരുമ ഉൾപ്പെടെയുള്ളവയാണ് ഫാമിലെ അംഗങ്ങൾ. പാൽ കൂടുതൽ കിട്ടുന്ന എച്ച്എഫ് ഇനം പശുക്കളാണ് കൂടുതലാ യി ഫാമിലുള്ളത്.

ദിവസേന 200 ലിറ്റർ പാൽ കൂരാച്ചുണ്ട് ക്ഷീരോത്പാദക സംഘത്തിൽ അളന്ന് വരു ന്ന ദീപു നിലവിൽ സംഘം ഡയറക്ടറുമാണ്. ദീപുവിന് കട്ട സപ്പോർട്ടുമായി അച്ഛനും അമ്മയും ഒപ്പമുണ്ട്.

പൂർണമായി യന്ത്രസഹാ യത്തോടെ തന്നെയാണ് ദീപു പശുക്കളെ കറക്കുന്ന തും, തൊഴുത്ത് വൃത്തിയാക്കു ന്നതും ഉൾപ്പടെയുള്ള കാര്യ ങ്ങൾ ചെയ്യുന്നത്. മറ്റു ജോലി കൾക്കായി ഒരു സഹായിയു ണ്ട്. ചാണകം ഉണക്കി ചാക്കി ലാക്കി കർഷകർക്ക് വിൽക്കും. ആവശ്യക്കാർക്ക് ഗോമൂത്രവും നൽകും. ഫാം കുറച്ചുകൂടി വി പുലീകരിച്ച് കൂടുതൽ സജീവ മായി ക്ഷീര മേഖലയിൽ തുട രാനാണ് ആഗ്രഹമെന്നാണ് ദീപു പറഞ്ഞുവെക്കുന്നതും. കൂരാച്ചുണ്ട് വട്ടച്ചിറ കിഴക്കേന കത്ത് അബ്രഹാം - വത്സ ദമ്പ തിമാരുടെ 34- കാരനായ മക നാണ് ദീപു.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി