മലയോര ഹൈവേ: ചക്കിട്ടപാറ ടൗണിൽ സുതാര്യ മായി പ്രവൃത്തി നടത്തണമെന്ന് ജനകീയകമ്മിറ്റി



ചക്കിട്ടപാറ:  നാടിൻ്റെ യഥാർഥവികസനമാണ് അധികാരികൾ ലക്ഷ്യമിടുന്നതെങ്കിൽ ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവേ നിർമ്മാണം സുതാര്യ മായി നടത്തണമെന്ന് ജനകീയകമ്മിറ്റി രൂപവത്കരണയോഗം ആവശ്യപ്പെട്ടു. വ്യത്യസ്ത അളവ് നടത്തി പാതയുടെ വീതി നിർണയിക്കുന്നത് അനുവദിക്കി ല്ല. അശാസ്ത്രീയമായി റോഡ് നിർമാണം നടത്തി യാൽ ശക്തമായി പ്രതിരോധിക്കും. പ്രചാരണപരിപാടികളും പ്രക്ഷോഭവുമായി മുന്നോട്ടുപോകും. ബിജെപിയുടെ നേതൃത്വത്തിലാണ് ജനകീയ
യോഗം വിളിച്ചത്. ബാബു പുതുപ്പറമ്പിൽ ഉദ്ഘാ ടനം ചെയ്തു. പി.ബി. സന്തോഷ് അധ്യക്ഷനായി. പി.പി. പ്രദീപ് കുമാർ, രാജൻ വർക്കി, പത്മനാഭൻ കോറോത്ത്, കെ.കെ. രാജേഷ്, ശ്രീനിവാസൻ മന ക്കൽ, വി.വി. രാജൻ, പി. ശ്രീധരൻ, റ്റി.സി. സന്തോ ഷ്, പി. വിവേക്, ശിവദാസൻ കക്കൂടുമ്പിൽ എന്നി വർ പ്രസംഗിച്ചു.

ഭാരവാഹികൾ: ബാബു പുതുപ്പറമ്പിൽ (ചെയർ.), രാജൻ വർക്കി (കൺ.), പി.പി. പ്രദീ പൻ(ഖജാ.).

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി