പെരുവണ്ണാമൂഴി - ചെമ്പനോട റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിനു മീതെ മരം വീണു; യാത്രക്കാർ രക്ഷപ്പെട്ടു



പെരുവണ്ണാമൂഴി : ഓടിക്കൊണ്ടിരുന്ന കാറിനു മീതെ കാറ്റിൽ മരം വീണു കാറിനു നാശം സംഭവിച്ചെങ്കിലും യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കാണ് പെരുവണ്ണാമുഴി -ചെമ്പനോട റുട്ടിൽ അപകടം സം ഭവിച്ചത്. പന്നിക്കോട്ടൂർ ഉന്നതി ജംക്‌ഷൻ മേഖലയിൽ വനഭൂമി യിലെ മരങ്ങളാണു കാറ്റിൽ കാറി നു മീതെ വീണത്. ഡ്രൈവിങ് പരിശീ ലനത്തിനിടെ ഫോക്കസ് ഡ്രൈവിങ് സ്കൂളിന്റെ കാറിനുമുകളിലാണ് മരംവീണത്. . അപകട ത്തെത്തുടർന്ന് ചെമ്പനോട - പെരുവണ്ണാമൂഴി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. പെരുവണ്ണാമൂഴി ഫോറസ്‌റ്റ് സ്‌റ്റേ ഷൻ ഉദ്യോഗസ്ഥരെത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്‌ഥാപിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു