കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ കാടുകയറിയിട്ടും കാണാതെ അധികൃതർ



കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിന്റെ പിൻഭാഗം കാടുമൂടുകയും കെട്ടിടത്തിൽ വള്ളി പടർപ്പുകൾ കയറി മുടിയിട്ടും കണ്ടില്ലെന്ന് നടിച്ച് അധികൃതർ. ഓ ഫീസിന്റെ പിൻഭാഗം വൻതോതിൽ കാടുമൂടി ഇഴജന്തുക്കളുടെ യും കൊതുകുകളുടെയും താവളമായി മാറിയെന്നാണ് പരാതി.

ഇവിടെ വളർന്ന വള്ളിപടർപ്പുകൾ കെട്ടിടത്തിൽ കയറി ജനാലകളിലൂടെ ഓഫീസിനുള്ളിൽ പ്രവേശിക്കുന്ന നിലയിലാ ണുള്ളത്. ഇവിടെ പലരും ഇഴജന്തുക്കളെ കണ്ടിട്ടുണ്ടെന്നും പറയുന്നു. ഇത് ബന്ധപ്പെട്ട അധിക്യതരുടെ അനാസ്ഥയും അശ്രദ്ധ യുമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മഴക്കാലമായ തോടെ പകർച്ചവ്യാധികൾക്കെ തിരേയുള്ള പ്രതിരോധ പ്രവർ ത്തനങ്ങൾ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേത്യ ത്വത്തിൽ നടപ്പാക്കി വരുന്നുണ്ട്.

പഞ്ചായത്ത് ഓഫീസ് പരിസരവും സമീപത്തെ കാടും വെട്ടി നീക്കി ശുചീകരണ പ്രവൃത്തി നടത്തണമെന്നാണ് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത്.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി