ചക്കിട്ടപാറ - ചെമ്പ്ര റോഡിൽ വെള്ളക്കെട്ട്; യാത്രാദുരിതം
✒️ജോബി മാത്യു
ചക്കിട്ടപാറ : മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന ചക്കിട്ടപാറ - ചെമ്പ്ര റോഡ് വെള്ളക്കെട്ടിലായതോടെ ഗതാഗ തം ദുരിതത്തിലായി. തോണക്കര പ്പടി, ചെറുപിള്ളേട്ട്പടി, ചക്കിട്ട പാറ മുസ്‌ലിം പള്ളി മേഖലകളി ലാണ് യാത്രക്കാർക്ക് സഞ്ചരി ക്കാൻ കഴിയാത്ത സാഹചര്യം.
തോണക്കരപ്പടി ഭാഗത്ത് പാത യോരത്ത് ഓവുചാൽ ഭിത്തി നിർ
മിച്ചതോടെ വെള്ളം ഒഴുകാൻ സ്‌ഥലമില്ലാത്തതാണ് പ്രശ്നമാ യത്. 15 മീറ്റർ ദൂരത്തിൽ ചെളി വെള്ളത്തിൽ സാഹസയാത്ര ചെയ്താൽ മാത്രമേ ലക്ഷ്യസ്‌ഥാ നത്ത് എത്താൻ സാധിക്കൂ. വെള്ളം ഓവുചാലിലേക്ക് ഒഴിവാ ക്കിയാൽ പ്രശ്നം പരിഹരിക്കാം.
ചെറുപിള്ളേട്ട്‌പടി ഭാഗത്തും വെള്ളക്കെട്ട് പ്രശ്നമാണ്. ചെളി നിറഞ്ഞ റോഡിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിലാകുന്നുണ്ട്. മുസ്‌ലിം പള്ളി മേഖലയിലും ബൈക്കുകളിൽ സഞ്ചരിക്കുന്നവർ വീഴുന്നത് പതിവാണ്.
മലയോര ഹൈവേ പ്രവൃത്തി നടത്തുന്നവർ റോഡിലെ ഗതാ ഗത പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും അപകടാ വസ്‌ഥ ഒഴിവാക്കണമെന്നും നാട്ടു കാർ ആവശ്യപ്പെട്ടു.

Comments
Post a Comment