കൂരാച്ചുണ്ടിൽ കോൺഗ്രസ്‌ പ്രവർത്തക കൺവെൻഷൻ




കൂരാച്ചുണ്ട് : കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ പ്രവർത്തക കൺവെൻഷൻ പഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്നു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസ് വെളിയത്ത് ചടങ്ങിൽ സ്ഥാനമേറ്റെടുത്തു. ഡിസിസി സെക്രട്ടറി അഗസ്റ്റിൻ കാരക്കട അധ്യക്ഷത വഹിച്ചു. കെപിസിസി അംഗങ്ങളായ കെ.രാമചന്ദ്രൻ മാസ്റ്റർ, കെ.എം.ഉമ്മർ, മുൻ ജില്ലാ പഞ്ചായത്തംഗം കാവിൽ പി മാധവൻ, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് കെ.രാജീവൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ്, ഗ്രാമപഞ്ചായത്തംഗം സിമിലി ബിജു, ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, ഷാജു കാരക്കട, രാജു കിഴക്കേകര, ഗീത ചന്ദ്രൻ, നിസാം കക്കയം, പി.ജെ.പോൾ എന്നിവർ സംസാരിച്ചു.

ഫോട്ടോ : കോൺഗ്രസ്‌ പ്രവർത്തക കൺവെഷനിൽ കെപിസിസി അംഗം കെ.എം.ഉമ്മർ സംസാരിക്കുന്നു.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി