ശങ്കരവയൽ - അമ്പലനട റോഡ് ഉദ്ഘാടനം ചെയ്തു.




കൂരാച്ചുണ്ട്:  ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്‌ 2024- 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പന്ത്രണ്ട് ലക്ഷം രൂപ വകയിരുത്തി കൊണ്ട് റോഡ് കോൺക്രീറ്റ് ചെയ്തു. 

 കൂരാച്ചുണ്ട് ഗ്രാമ  പഞ്ചായത്തിലെ 1 ആം വാർഡ് ശങ്കരവയൽ അമ്പലനട റോഡ് കോൺക്രീറ്റ് ചെയ്യുകയെന്നത് കാലങ്ങളായി  പ്രദേശവാസികളുടെ ആവശ്യമായിരുന്നു.   വാർഡ് മെമ്പർക്കും , പ്രദേശവാസികൾക്കും നൽകിയ ഉറപ്പ് പ്രാവർത്തികമാക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. 

 ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ  അനിത ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡണ്ട്  ഒകെ അമ്മദ് ആദ്ധ്യക്ഷത വഹിച്ചു. അഡ്വ വി.കെ  ഹസീന ബ്ലോക്ക് ഡിവിഷൻ മെമ്പർ സ്വാഗതവും, വാർഡ് മെമ്പർ വിൽ‌സൺ നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ അൻസമ്മ , ബ്ലോക്ക് പഞ്ചായത്ത്‌ AE ഹിരൺ, ബേബി പൂവതിങ്കൽ, പ്രദീപൻ ശങ്കരവയൽ, ജോർജ് പൊട്ടുകുളം എന്നിവർ  പങ്കെടുത്തു.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി