കോഴിക്കോട് പാലക്കോട്ടുവയലിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി
കോഴിക്കോട്: മായനാട് സ്വദേശിയായ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ സൂരജ് (20) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുപതോളം പേർ ചേർന്നാണ് യുവാവിനെ മർദിച്ചതെന്ന് ബന്ധു പറയുന്നു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രദേശത്തുള്ള തിരുത്തിയാട് ക്ഷേത്രത്തിൽ ഉ ത്സവത്തിനിടെയുണ്ടായ സംഘർഷമാണ് കൊ ലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് സംഘർഷത്തിലേക്ക് ഏർപ്പെടുകയായിരുന്നു. ഇതിൽ സൂരജിന് ഗുരുതരമായി പരിക്കേറ്റു.
ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശു പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാ നായില്ല. സംഘർഷത്തിൽ 15 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Comments
Post a Comment