ഗൂഗിൾ മാപ്പ് തെറ്റായ വഴി കാണിച്ചതോടെ കണ്ണൂരിൽ പോകേണ്ട വരനും കൂട്ടരും ജില്ല മാറി കോഴിക്കോടെത്തി




ഗൂഗിൾ മാപ്പ് പണിതരുന്നത് ആദ്യത്തെ സംഭവമല്ല. ഇടുങ്ങിയ വഴികളും ഇല്ലാത്ത വഴി ഉണ്ടെന്ന് കാണിച്ചും, തോട്ടിലും കുളത്തിലും വരെ കൊണ്ടെത്തിച്ച് ഗൂഗിൾ 'ചേച്ചി' പണിതരാറുണ്ട്.

ഗൂഗിൾ മാപ്പ് തെറ്റായ വഴി കാണിച്ച് വരനും കൂട്ടരും ജില്ല മാറി കോഴിക്കോടെത്തിയാൽ എങ്ങനെയിരിക്കും!! കണ്ണൂർ ഇരിട്ടി കീഴൂരിലാണ് വിവാഹം നടക്കേണ്ടത്. എന്നാൽ വരനെത്തിയതാകട്ടെ കോഴിക്കോട് പയ്യോളിയിലെ കീഴൂരിലും.

വധുവിന്റെ ഒരു ബന്ധുവാണ് ലൊക്കേഷൻ അയച്ചുകൊടുത്തത്. ഇരിട്ടി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ രാവിലെ 10.30നുള്ള മുഹൂർത്തത്തിലാണ് താലികെട്ട് നിശ്ചയിച്ചത്. വരൻ തിരുവനന്തപുരം സ്വദേശി. ലൊക്കേഷൻ മാറി വരൻ എത്തിയത് പയ്യോളിയിലെ കീഴൂർ ശിവക്ഷേത്രത്തിൽ.

അവിടെയെത്തിയപ്പോഴാണ് പറ്റിയ അമളി മനസിലായത്. ഞങ്ങളെത്തി നിങ്ങളെവിടെ എന്ന് ചോദിച്ചപ്പോഴാണ് രണ്ടും രണ്ട് സ്‌ഥലമാണെന്ന് വ്യക്തമായത്.

വരനെയും കൂട്ടരെയും കാണാതെ പെൺവീട്ടുകാർ പരിഭ്രാന്തരായി. രണ്ട് ക്ഷേത്രങ്ങളും തമ്മിൽ 60 കിലോമീറ്ററിലേറെ ദൂരവുമുണ്ടായിരുന്നു. ഇതോടെ നിശ്ചയിച്ച സമയത്ത് താലികെട്ട് നടന്നില്ല. പിന്നീട് ഒന്നരയോടെ ഇരിട്ടി കീഴൂരിലെ നേരത്തെ പറഞ്ഞുറപ്പിച്ച ക്ഷേത്രത്തിൽ തന്നെയെത്തി വിവാഹം നടത്തി. നേരത്തെ നിശ്‌ചയിച്ച പൂജാരി സമയം വൈകിയതുകൊണ്ട് തിരിച്ചുപോയപ്പോൾ ആ ചുമതല ക്ഷേത്രത്തിലെ ജീവനക്കാർ തന്നെ ഏറ്റെടുത്തു നടത്തി. കുറേനേരം രണ്ട് കൂട്ടരെയും തീ തീറ്റിച്ചെങ്കിലു വിവാഹം നടന്നല്ലോയെന്ന ആശ്വാസം ബാക്കി.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി