കൂരാച്ചുണ്ട് അങ്ങാടിയിലെ കിണറിൽ കണ്ടെത്തിയ മൃതദേഹം ബംഗാൾ സ്വദേശി മഹേഷിൻ്റേതാണ് എന്ന് തിരിച്ചറിഞ്ഞു



✒️നിസാം കക്കയം 

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് അങ്ങാടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറിൽ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കാരക്കട 
മലഞ്ചരക്ക് കടയ്ക്ക് പിറകിലാണ് സംഭവം. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 

 നാല് ദിവസമായി കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ താമസിച്ച് വരുന്ന അതിഥി തൊഴിലാളിയായ ബംഗാൾ സ്വദേശി മഹേഷ്‌ ദാസ് ( 30 ) കാണാനില്ലെന്ന് സുഹൃത്തുക്കൾ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.  കിണറിന്റെ പുറത്ത് നിന്ന് നോക്കിയപ്പോൾ സുഹൃത്തുക്കൾ മഹേഷ്‌ ദാസിന്റെ മൃതദേഹമാണ് എന്ന് സ്ഥിതീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ മൃതദേഹം പുറത്തെടുത്തത്തിന് ശേഷം മാത്രമേ പറയാൻ സാധിക്കൂവെന്ന് കൂരാച്ചുണ്ട് പോലീസ് അറിയിച്ചിരുന്നു. തുടർന്ന് ഇന്നലെ അർദ്ധ രാത്രിയോടെ പേരാമ്പ്ര ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത് . മൃതദേഹം  മഹേഷിൻ്റേതാണ് എന്ന് കിണറിന്  പുറത്ത് എടുത്ത ശേഷം   ഉറപ്പ് വരുത്തിയത്.  പോസ്റ്റ്‌ മോർട്ടം നടപടികൾക്കായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കുള്ളുവെന്ന് പോലീസ് അറിയിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു