കൂരാച്ചുണ്ട് അങ്ങാടിയിൽ നിയന്ത്രണമില്ലാതെ പാർക്കിങ്; വ്യാപാരികൾ വലയുന്നു
✒️ജോബി മാത്യു
കൂരാച്ചുണ്ട് : അങ്ങാടിയിലെ പ്രധാന പാതയിൽ ഇരുചക്ര വാഹന പാർക്കിങ് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ദുരിതമാകു ന്നതായി പരാതി. പാർക്കിങ് ഭാഗ ത്ത് തുടർച്ചയായി വാഹനങ്ങൾ ഇടുന്നതിനാൽ വ്യാപാര സ്ഥാപ നങ്ങളിലേക്ക് ജനങ്ങൾക്ക് കയ റാൻ പോലും സാധിക്കുന്നില്ല. കടകളുടെ മുൻപിൽ വാഹന ങ്ങൾ നിർത്തിയാൽ ഉടൻ തന്നെ പൊലീസ് മൊബൈലിൽ ഫോ ട്ടോയെടുത്ത് പിഴ ഈടാക്കുന്ന സ്‌ഥിതിയാണ്.
പഞ്ചായത്ത് പേരിനു മാത്രം പേ പാർക്കിങ് സംവിധാനം ഒരു ക്കിയെങ്കിലും ജനങ്ങൾ അത് ഉപ യോഗിക്കാൻ തയാറാകാത്തതും പ്രശ്നമാണ്. ടൗണിൽ റോഡിന് വീതിക്കുറവ് കാരണം ഗതാഗത കുരുക്ക് പതിവാണ്.
ടൗണിൽ റോഡിന്റെ ഇരു ഭാഗ ങ്ങളിലും ചില ദിവസങ്ങളിൽ നോ പാർക്കിങ് ബോർഡ് സ്‌ഥാ പിക്കുന്നതും ജനങ്ങൾക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
അങ്ങാടിയിലെ പാർക്കിങ് പ്രശ്നം പരിഹരിക്കാൻ പഞ്ചായ ത്ത് സർവകക്ഷി, പൊലീസ് അധികൃതരുടെ യോഗം വിളിച്ചു ചേർക്കണമെന്ന് മാസങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നട പ്പായിട്ടില്ല. വ്യാപാരി സംഘടന പ്രതിനിധികൾ ഒട്ടേറെ തവണ ആവശ്യം ഉന്നയിച്ചിട്ടും പഞ്ചായ ത്ത് അവഗണിക്കുകയാണെന്ന് പരാതി ഉയർന്നു. പഞ്ചായത്ത് ഇരുചക്ര വാഹന ങ്ങൾ പാർക്കിങ്ങിന് ടൗണിൽ സൗകര്യം ഏർപ്പെടുത്തണമെ ന്നാണ് ആവശ്യം ഉയരുന്നത്. കട കളിൽ നിന്നു സാധനങ്ങൾ വാ ങ്ങാൻ വേണ്ടി മാത്രം വണ്ടി നിർ ത്തുമ്പോൾ പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കണമെ ന്നും പാർക്കിങ്ങിനു വേണ്ടി പഞ്ചായത്ത് പ്രത്യേക സ്ഥലം കണ്ടെത്തണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതിയൂണിറ്റ് പ്രസിഡന്റ് ജോബി വാളിയംപ്ലാക്കൽ ആവശ്യപ്പെട്ടു.
ടൗണിൽ എയ്ഡ് പോസ്റ്റിന്റെ പേരിൽ ഡ്യൂട്ടിക്ക് ഇടുന്ന പൊലീ സിനെ ഉപയോഗിച്ച് വാഹനത്തി ന്റെ പോട്ടോയെടുത്ത് പെറ്റി കേസ് എടുക്കുന്ന നിയമവിരുദ്ധ നടപടി പൊലീസ് അവസാനിപ്പി ക്കണമെന്ന് വിഫാം സംസ്‌ഥാന വൈസ് ചെയർമാൻ സുമിൻ എസ്.നെടുങ്ങാടൻ ആവശ്യപ്പെട്ടു


Comments
Post a Comment