കരിയാത്തുംപാറയിൽ സ്മാർട്ട് അംഗനവാടി സജ്ജമാവുന്നു




കൂരാച്ചുണ്ട് :  കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെടുന്ന കരിയാത്തുംപാറ വല്ലയിൽ താഴെ അംഗൻവാടിക്ക് 50 ലക്ഷത്തിൽ പരം രൂപ ചിലവിൽ പുതിയ കെട്ടിടം വരുന്നു. പൂർണ്ണമായും ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിൽ നിർമ്മാണം പൂർത്തീകരിക്കുന്ന ഈ കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ടതുണ്ട്. വൈദ്യുതി വകുപ്പ്‌ ഉദ്ദ്യോഗസ്ഥന്മാരുമായി പ്രസിഡൻറ് ഓകെ അമ്മദ് ചർച്ച നടത്തി.

വൈദ്യുതി ലഭിക്കുവാനാവശ്യമായ ഇലക്ട്രിക് പോസ്റ്റ് എത്രയും വേഗം സ്ഥാപിച്ച് കണക്ഷൻ ലഭ്യമാക്കുവാൻ കെ എസ് ഇ ബി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സ്മാർട്ട്ട് അംഗൻവാടിയുടെ നിർമ്മാണപുരോഗതി വിലയിരുത്തുവാൻ പ്രസിഡൻറ് അമ്മദിന് ഒപ്പം വാർഡ് മെമ്പര്മാരായ ജെസ്സി ജോസഫും വിജയനും ഉണ്ടായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു