വാക്‌സിൻ എടുത്തിട്ടും പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം: ആരോഗ്യവകുപ്പ് അന്വേഷിക്കും
കോഴിക്കോട് : കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ പെൺകുട്ടിക്ക്, പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം ആരോഗ്യവകുപ്പ് അന്വേഷിക്കും. മുഖത്തും മറ്റും കടിയേറ്റിരുന്നതിനാൽ വാക്സിൻ എത്രത്തോളം ഫലം ചെയ്തിട്ടുണ്ടെ ന്ന് കണ്ടെത്തേണ്ടിവരും. വാ ക്സിന്റെ ഗുണനിലവാരം സം ബന്ധിച്ച് പരാതിയുണ്ടെങ്കിൽ അതും പരിശോധിക്കേണ്ടിവരു മെന്നും ആരോഗ്യവകുപ്പ് അധി കൃതർ പറഞ്ഞു.
അതേസമയം, മുഖത്തും കണ്ണിലും മറ്റും കടിയേറ്റാൽ രോഗാണു എത്രയും വേഗം തലച്ചോറിൽ എത്താനുള്ള സാധ്യത കൂടുതലാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ മുൻ മേധാവി ഡോ. ടി. ജയകൃഷ്ണൻ പറഞ്ഞു.
കുത്തിവെപ്പ് എടുത്താൽ ശരീരം പ്രതിരോധമാർജിക്കാൻ ഒരാഴ്ചവരെ സമയമെടുക്കും. അപൂർവമായി അതിനുമുൻ പ് ചിലരിൽ രോഗാണു തല ച്ചോറിൽ എത്തിയെന്നുവരാം. രോഗലക്ഷണം പ്രത്യക്ഷപ്പെ ടാൻ രണ്ടാഴ്ചമുതൽ ആറുമാ സംവരെ സമയമെടുക്കാം. അതിനോടകം ശരീരത്തെ പ്രതിരോധ സജ്ജമാക്കുകയാണ് വാക്സിൻ ചെയ്യുന്നത്. വാക്സിൻ നിശ്ചിത ഊഷ്ടാവിൽ സൂക്ഷി ച്ചില്ലെങ്കിൽ ഫലപ്രാപ്തി കണ്ടി ല്ലെന്നുവരാമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നാലുമാ സത്തിനിടെ സംസ്ഥാനത്ത് 11 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഈ മാസം മാത്രം മരി ച്ചത് നാലുപേർ.

Comments
Post a Comment