കൂരാച്ചുണ്ടിലെ കിണറിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം; മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകാൻ സാധിക്കാതെ കുടുംബം.
കൂരാച്ചുണ്ട് : കൂരാച്ചുണ്ട്
അങ്ങാടിയിലെ സ്വകാര്യവ്യക്തി യുടെ കിണറ്റിൽ വെള്ളിയാ ഴ്ച രാത്രി കണ്ടെടുത്ത അതിഥി ത്തൊഴിലാളിയുടെ മൃതദേഹത്തി ന്റെ പോസ്റ്റുമോർട്ടം പൂർത്തിയാ യി. മേലെ അങ്ങാടിയിൽ താമ സിച്ചിരുന്ന അതിഥിത്തൊഴിലാളി യായ ബംഗാൾ സ്വദേശി മഹേഷ് ദാസാണ് (30) മരിച്ചത്.
തൊഴിലാളി സംഭവസ്ഥലത്തേക്ക് നടന്നു പോകുന്നദൃശ്യങ്ങൾ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി പരിശോധനയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളി ലെയും സിസിടിവി ദൃശ്യങ്ങൾ വി ശദമായി പരിശോധിക്കുന്നുണ്ടെ ന്നും വിശദമായ പോസ്റ്റുമോർ ട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷ മേ മരണകാരണം വ്യക്തമാകൂ
യെന്നും പോലീസ് പറഞ്ഞു. അതിഥിത്തൊഴിലാളികൾ താമ സിച്ചുവരുന്ന കെട്ടിട ഉടമയുടെ യും മഹേഷിൻ്റെ സുഹൃത്തായ അതിഥി ത്തൊഴിലാളികളുടെ യും മൊഴി പോലീസ് രേഖപ്പെടു ത്തുന്നുണ്ട്. സമീപദിവസങ്ങളിൽ കൂരാച്ചുണ്ടിൽനിന്ന് കാണാതായ അതിഥി ത്തൊഴിലാളികളുടെ യും വിവരങ്ങളും പോലീസ് ശേ ഖരിക്കുന്നുണ്ട്.അതിനിടെ പോ സ്റ്റ്‌മോർട്ടം നടപടികൾ പൂർത്തി യാക്കി മൃതദേഹം സ്വദേശത്തേ ക്ക് കൊണ്ടുപോകാൻ സാധിക്കാ ത്ത അവസ്ഥയിലാണ് കുടുംബം. മൃതദേഹം ദിവസങ്ങളോളം വെ ള്ളത്തിൽകിടന്ന് ജീർണിച്ച നില യിലായതിനാൽ കോഴിക്കോട്ടു തന്നെ സംസ്കരിക്കാനാണ് കുടും ബത്തിൻ്റെ തീരുമാനം. കൂടുതൽ കുടുംബാംഗങ്ങൾ ബംഗാളിൽനി ന്ന് പുറപ്പെട്ടിട്ടുണ്ട്.

Comments
Post a Comment