തൊട്ടിൽപ്പാലത്ത് കാണാതായ റബ്ബർ ടാപ്പിംഗ് തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു




തൊട്ടിൽപാലം:  തൊട്ടിൽപ്പാലത്ത് നിന്ന് കാണാതായ റബ്ബർ ടാപ്പിംഗ് തൊഴിലാളിക്കായി ബന്ധുക്കളും പൊലീസും തിരച്ചിൽ തുടരുന്നു. തൊട്ടിൽപ്പാലത്തെ വീട്ടിൽ നിന്നും ഇന്നലെ രാവിലെ പണി സ്ഥലത്തേക്ക് പോയ മധ്യവയസ്കൻ തിരിച്ചെത്താത്തതായാണ് പരാതി.

കാവിലുംപാറ സ്വദേശി കലയക്കൂട്ടത്തിൽ ബാബു (60)നെയാണ് കാണാതായത്. ഇന്നലെ രാവിലെ ഇയാൾ താമസിക്കുന്ന കാവിലുംപാറയുള്ള വീട്ടിൽ നിന്നും പണിസ്ഥലത്തേക്ക് പോയതിന് ശേഷം തിരിച്ചെത്തിയില്ല. ഏറെ നേരം കഴിഞ്ഞിട്ടും ഇയാളെ കാണാതെ വന്നപ്പോഴാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.

മകൻ നിധിൻ ബാബുവിൻ്റെ പരാതിയിൽ തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു