മലയോര ഹൈവേ ; കൂരാച്ചുണ്ട് ടൗൺ ഒഴിവാക്കി ടെൻഡറായി




ടൗണിലെ 800 മീറ്റർ ഭാഗത്ത് മറ്റൊരു അടങ്കൽ തയ്യാറാക്കി ടെൻഡർ ചെയ്യും

✒️നിസാം കക്കയം 

കൂരാച്ചുണ്ട് :  മലയോര ഹൈവേ യുടെ തൊട്ടിൽപ്പാലം-തലയാ ട് റൂട്ടിൽ കൂരാച്ചുണ്ട് ടൗൺ ഒഴിവാക്കി ചെമ്പ്രമുതൽ 28-ാം മൈൽവരെയുള്ള പാതനിർമാ ണം ടെൻഡറായി. ചെമ്പ്രമുതൽ കൂരാച്ചുണ്ട് പെട്രോൾ പമ്പിന് സമീപം വരെയും കൂരാച്ചുണ്ട് ടെ ലിഫോൺ എക്സ്ചേഞ്ച് മുതൽ 28-ാം മൈൽവരെയുമുള്ള ഭാഗ ത്തെ പ്രവൃത്തിക്കാണ് ടെൻഡർ ക്ഷണിച്ചത്. 9.45 കിലോമീറ്റർ ദൂ രത്തിൽ 42.80 കോടി രൂപയുടേ താണ് പ്രവൃത്തി.

കൂരാച്ചുണ്ട് ടൗണിലെ 800 മീറ്റർ ഭാഗത്ത് മറ്റൊരു അടങ്കൽ തയ്യാറാക്കി ടെൻഡർ ചെയ്യാ നാണ് തീരുമാനം. കൂരാച്ചുണ്ട് ടൗണിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ എതിർപ്പു യർന്നിരുന്നു.

പിന്നീട് ചർച്ച നടത്തിയാണ് സ്ഥലം വിട്ടുനൽകാൻ സമ്മതപ ത്രം കൈമാറിയത്. ഇതാണ് രണ്ട് റീച്ചായി പ്രവൃത്തി നടത്താൻ ഇട യാക്കിയത്. പെരുവണ്ണാമൂഴി താ ഴത്തുവയൽമുതൽ 28-ാം മൈൽ വരെ ഒരു റീച്ചായി പ്രവൃത്തി നടത്താനായിരുന്നു ആദ്യ തീരുമാ നം. 15.65 കിലോമീറ്റർ ദൂരത്തി ലുള്ള പ്രവൃത്തിക്ക് 2022 മാർച്ചിൽ 71.94 കോടി രൂപ കിഫ്ബി അനുവദിക്കുകയും ചെയ്തു.

കൂരാച്ചുണ്ട് ടൗണിലെ സ്ഥല മെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നം . നിലവിലുള്ളതിനാൽ തടസ്സങ്ങളില്ലാത്ത ഭാഗങ്ങൾ ആദ്യം ടെൻ ഡർ ചെയ്യാൻ തീരുമാനിക്കുക യായിരുന്നു. അതോടെ ഈ റീ ച്ചിനെ ചെറിയഭാഗങ്ങളാക്കി മാ റ്റുകയും താഴത്തുവയൽമുതൽ ചക്കിട്ടപാറ വഴി ചെമ്പ്ര വരെയു ള്ള 5.55 കിലോമീറ്റർ ഭാഗം ടെൻ ഡർ നടത്തി പ്രവൃത്തി ആരംഭിക്കു കയും ചെയ്തിട്ടുണ്ട്. 31.46 കോടി യാണ് ഈ റീച്ചിന് അനുവദിച്ച ത്. 28-ാം മൈൽമുതൽ പടിക്കൽ വയൽവരെയുള്ള ഭാഗത്തും പ്ര വൃത്തി നടന്നുവരുകയാണ്. 6.7 കിലോമീറ്റർ ദൂരത്തിലുള്ള ഈ പ്രവൃത്തിക്ക് 41.25 കോടിയാണ് കിഫ്ബി അനുവദിച്ചത്

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി