തൊട്ടിൽപ്പാലം -മുടിക്കൽപാലം വഴി വിലങ്ങാട് പുല്ലുവാ വരെയുള്ള റോഡ് മലയോര ഹൈവേയിൽ നിന്ന് പുറത്ത്
വിലങ്ങാട്: തൊട്ടിൽപ്പാലം - മുടിക്കൽപാലം വഴി വിലങ്ങാട് പുല്ലുവാവരെയുള്ള റിച്ച് മല യോര ഹൈവേ പദ്ധതിയിൽ നിന്ന് ഒഴിവാക്കി. പുല്ലുവായിൽ നിന്ന് വയനാട്ടിലേക്ക് നിലവിൽ റോഡ് സൗകര്യം ഇല്ലാത്തതാ ണ് കാരണം.
പുല്ലുവാ കഴിഞ്ഞാൽ പിന്നെ വനമാണ്. കാട്ടിലൂടെ ഏഴുകി ലോമീറ്റർ സഞ്ചരിച്ചാൽ വയ നാട്ടിലെത്താമെങ്കിലും റോഡു നിർമാണം പരിസ്ഥിതി അനു മതിയിലും മറ്റും കുടുങ്ങിക്കിട ക്കുന്നതിനാലാണ് ഈ റൂട്ട് മല യോര ഹൈവേ പദ്ധതിയിൽനി ന്ന് ഒഴിവാക്കിയത്. പകരം തൊ ട്ടിൽപ്പാലത്തുനിന്ന് പൂതംപാറ വഴി പക്രംതളം ചുരത്തിലൂടെ വയനാട് കയറും. ഈ രീതിയിലാ ണ് ഇപ്പോൾ മലയോര ഹൈവേ പദ്ധതി മുന്നോട്ടുപോകുന്നത്.
നേരത്തേ പെരുവണ്ണാമുഴി -ചക്കിട്ടപാറ-പന്തിരിക്കര വഴി വന്ന് കുറ്റ്യാടിപ്പുഴ കടന്ന് മരുതോ ങ്കര പഞ്ചായത്തിലെ മുള്ളൻകു ന്ന് വഴി തൊട്ടിൽപ്പാലത്തെത്തി, മുടിക്കൽപ്പാലം വഴി വിലങ്ങാ ട് പുല്ലുവായിലെത്തുന്നതായി രുന്നു മലയോര ഹൈവേ പദ്ധ തി. മുടിക്കൽപാലം-തൊട്ടിൽപ്പാ ലം റോഡ് നവീകരണം മലയോര ഹൈവേ പദ്ധതിയിൽപ്പെടുത്തി ത്തന്നെ ചെയ്തു. മുടിക്കൽ പാലം മുതൽ തൊട്ടിൽപ്പാലംവരെയു ള്ള ഭാഗത്ത് കായക്കൊടിയിലെ ഒന്നരക്കിലോ മീറ്റർ ദൂരം ഒഴി കെയുള്ള ഭാഗം നവീകരിച്ചുകഴിഞ്ഞു . മലയോര ഹൈവേ എന്ന പേരിൽത്തന്നെയായിരുന്നു ഇതി ന്റെയെല്ലാം നിർമാണം.
ഇതിനുശേഷമാണ് ഈ ഭാഗം മലയോര ഹൈവേ പദ്ധതിയിൽ നിന്ന് ഒഴിവായത്. പദ്ധതിയിൽ നിന്ന് സാങ്കേതികമായി ഒഴിവാ യെങ്കിലും തുടർന്നുള്ള ഭാഗം നവീകരിക്കുന്നതിനൊന്നും ഇത് തടസ്സമായിട്ടില്ല. മുടിക്കൽ പാ ലംമുതൽ വിലങ്ങാട് വില്ലേജ് ഓഫീസ് വരെയുള്ള റോഡ് നവി കരണവും 32 കോടിരൂപയ്ക്ക് ടെൻ ഡറായിട്ടുണ്ട്. കിഫ്ബി പദ്ധതി യാണിത്. മേയ് മാസത്തിൽ പ്ര വൃത്തി തുടങ്ങുമെന്ന് കെആർഎ ഫ്ബി ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞവർഷം ജൂണിൽ വില ങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ വിലങ്ങാടുമുതൽ പുല്ലുവാവരെ യുള്ള സ്ഥലങ്ങളിലെ റോഡും പാലങ്ങളും ഒലിച്ചുപോയിരുന്നു. അതോടെ വിലങ്ങാട് വില്ലേജ് ഓഫീസ് മുതൽ പുല്ലുവാവരെ യുള്ള ഭാഗത്തെ നവീകരണം നടത്താൻ കൂടുതൽ ഫണ്ട് വേ ണ്ടിവരും. മഞ്ഞച്ചിളി ഭാഗത്ത് നേരത്തേ കലുങ്ക് നിർമിക്കാനാ യിരുന്നു പദ്ധതി. എന്നാൽ, നി ലവിൽ അവിടെ വലിയ പാലം വേണം.

Comments
Post a Comment