പൊതുജനരോഗ്യ സമിതി യോഗം ചേർന്നു.




കൂരാച്ചുണ്ട്: പൊതുജനരോഗ്യ നിയമത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് പഞ്ചായത്ത് തല പൊതുജനരോഗ്യ സമിതി ചേർന്നു. കക്കയം പ്രാഥമികരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നൗഷാദ് സ്വാഗതം പറഞ്ഞു. പൊതുജനരോഗ്യ നിയമവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ ഹെൽത്ത് ഇൻസ്‌പെക്ടർ എ. സി അരവിന്ദൻ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.ഷാനവാസ് ഇ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. അനു സി മാത്യു,വെറ്റിനറി മെഡിക്കൽ ഓഫീസർ ഡോ. കാർത്തിക കെ വി, ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോ. സനിന മജീദ് എന്നിവർ സംസാരിച്ചു. 

ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഫാമുടമകളുടെയും, തോട്ടം ഉടമകളുടെയും യോഗം വിളിച്ചു ചേർക്കാനും, മഴക്കാല രോഗ മുന്നൊരുക്ക പ്രവർത്തനങ്ങൾ തുടങ്ങാനും തീരുമാനിച്ചു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി