കൂട്ടാലിട സ്വദേശിയെ പേരാമ്പ്രയിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
കൂട്ടാലിട : കൂട്ടാലിട സ്വദേശിയായ കെഎസ്ഇബി റിട്ട: ഓവർസിയറെ പേരാമ്പ്രയിലെ സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. കൂട്ടാലിട വടക്കേ കൊഴകോട്ട് വിശ്വനാഥൻ (61) ആണ് പേരാമ്പ്രയിലെ സ്വകാര്യ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുഹൃത്തിന്റെ റിട്ടയർമെന്റ്റ് പാർട്ടിക്ക് പോകുകയാണെന്നും പറഞ്ഞു ഇന്നലെ ഉച്ചക്ക് വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം രാത്രി വൈകിയിട്ടും വീട്ടിൽ എത്താത്തതിനെതുടർന്നു ബന്ധുക്കളും പേരാമ്പ്ര പൊലീസും നടത്തിയ അന്വേഷണത്തെ തുടർന്നാണ് കണ്ടെത്തിയത്.
കെഎസ്ഇബി തൊട്ടിൽപ്പാലം സെക്ഷനിൽ നിന്നും 2020 ആണ് ഓവർസിയർ ആയി വിരമിച്ചത്. ഭാര്യ ലത (മലയാള ചന്ദ്രിക എൽ.പി സ്‌കൂൾ. കോളിക്കടവ്). മക്കൾആനന്ദ് വിശ്വനാഥ്(അധ്യാപകൻ, സിബി എച്ച്.എസ്സ്.എസ്സ് വള്ളികുന്ന് ), അഭിനന്ദ് വിശ്വനാഥ്. സഹോദരങ്ങൾ പ്രഭാകരൻ, ഇന്ദിര, സുഭാഷിണി(എടച്ചേരി) പരേതനായ ദിനകരൻ. മൃതദേഹം ഇൻക്യുസ്റ്റിനു ശേഷം പോസ്റ്റ് മോർട്ടത്തിനയച്ചു.

Comments
Post a Comment