ജാനകിക്കാട് വനമേഖലയിൽ അപൂർവ ഇനം പക്ഷിയെ കണ്ടെത്തി




പെരുവണ്ണാമൂഴി : ജാനകിക്കാട് ഇക്കോ ടൂറിസം മേഖലയിൽ അപൂർവ ഇനം പക്ഷിയെ കണ്ടെത്തി. ഗവേഷണ വിദ്യാർഥിയായ അസീംദിൽഷാദും പക്ഷി നിരീക്ഷകനായ സുധീഷുമാണ് ബ്ലാക്ക് ബാസ് (Black Baza Aviceda leuphotes) m അപൂർവമായ കിളിക്കൊറ്റിയെ കണ്ടെത്തിയത്.

പ്രധാനമായും ദക്ഷിണേഷ്യൻ വനപ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ പക്ഷി മഴക്കാടുകളിലും വൃക്ഷവിതാനങ്ങളിലും വസിക്കുന്നവയാണ്. ചെറിയ തോതിലുള്ള പ്രാദേശിക കുടിയേറ്റ സ്വഭാവമുള്ള ഇവയെ കേരളത്തിലെ ചില ഇടങ്ങളിൽ വേനൽക്കാലത്ത് അപൂർവമായി കാണാം.

ജാനകിക്കാട് വനമേഖലയിൽ ബ്ലാക്ക് ബാസയെ കണ്ടത്തിയ വിവരം പക്ഷിനിരീക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിരിക്കു കയാണ്.

കോഴിക്കോട് ഫാറുഖ് കോള ജിൽ ഗവേഷണ വിദ്യാർഥിയാ ണ് അസീം ദിൽഷാദ്. ജാനകി ക്കാട് ഇക്കോ ടൂറിസം ഗൈഡും പക്ഷി നിരീക്ഷകനുമാണ് സുധീഷ്.

ഗവേഷണത്തിന്റെ ഭാഗമായുള്ള നിരീക്ഷണത്തിനിടയിലാ ണ് അപൂർവ ഇനം പക്ഷിയെ കണ്ടെത്തിയത്.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി