ഒരു ടൂറിസം കേന്ദ്രത്തിൽ രണ്ടുടിക്കറ്റ്



✒️ നിസാം കക്കയം 

കൂരാച്ചുണ്ട് :  കക്കയം ഡാംസൈറ്റ് മേഖല കേന്ദ്രീ കരിച്ച് കെഎസ്ഇബിയുടെ കീഴിലുള്ള ഹൈഡൽ ടൂറിസവും, വനംവകുപ്പിൻ്റെ കീഴിലുള്ള ഇക്കോടൂറിസവുമാണ് പ്രവർ ത്തിക്കുന്നത്. രണ്ടുവകുപ്പും ടിക്കറ്റുനി രക്ക് ഏർപ്പെടുത്തിയതോടെ വരുന്ന സഞ്ചാരികൾ വലിയതുക കൊടുക്കേണ്ട സാഹചര്യമാണ്. ണ്. കെഎസ്ഇബിക്കുകീ ഴിലുള്ള ഹൈഡൽ ടൂറിസം സെന്ററിൽ കഴിഞ്ഞ ഒൻപതുവർഷമായി 20 രൂപ തന്നെയാണ് ടിക്കറ്റുനിരക്ക്. ഹൈഡ ലിനുകീഴിലുള്ള മറ്റ് ടൂറിസംസെന്ററുക ളിൽ 40 രൂപ ഈടാക്കുമ്പോഴും കക്കയ ത്ത് രണ്ടുവകുപ്പുകളുടെ ടിക്കറ്റുള്ളതിനാ ലാണ് പകുതിത്തുക ടിക്കറ്റുനിരക്ക് വെ ച്ചത്. വനം, ഹൈഡൽ ടൂറിസം വകുപ്പു കൾ ഏകീകരിച്ച് ഡാംസൈറ്റിൽ ഒരുടി ക്കറ്റ് നൽകുന്ന സൗകര്യമൊരുക്കണമെ ന്ന ആവശ്യം വർഷങ്ങളായി ഉന്നയിക്കു ന്നുണ്ടെങ്കിലും നടപ്പായിട്ടില്ല.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു