വിൻസി തോമസ് വൈസ് പ്രസിഡണ്ടായി അധികാരമേറ്റു
കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി യു ഡി എഫിന്റെ സ്ഥാനാർഥി വിൻസി തോമസ് നാലിനെതിരെ എട്ട് വോട്ടുകൾ നേടി വിജയിച്ചു. സ്വതന്ത്രൻ അരുൺ ജോസിന്റെ വോട്ടും വിൻസി തോമസിന് അനുകൂലമായിരുന്നു. എൽ ഡി എഫിന്റെ സിനി സിജോ ആയിരുന്നു എതിർ സ്ഥാനാർഥി. യു ഡി എഫ് ധാരണാ പ്രകാരം മുൻ വൈസ് പ്രസിഡണ്ട് ലീഗിന്റെ റസീന യൂസുഫ് രാജി വെച്ച ഒഴിവിലേക്ക് ഇന്ന് രാവിലെ 11 മണിക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
കൂരാച്ചുണ്ട് കൃഷി ഓഫീസർ ശ്രീമതി വിധു റിട്ടേണിങ് ഓഫീസറായിരുന്നു. ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ഡാർലി അബ്രഹാം, ജെസ്സി ജോസ്, റസീന യൂസഫ്, സിമിലി ബിജു, അരുൺ ജോസ്, വിജയൻ കെ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രതിജ്ഞ വാചകം ചൊല്ലി അധികാരമേറ്റു.
വിൻസി മുൻപ് പ്രസിഡണ്ടായും സേവനം അനുഷ്ടിച്ചിട്ടുണ്ട്

Comments
Post a Comment