ലഹരിക്കെതിരെ കത്തോലിക്കാ കോൺഗ്രസ് ജനകീയ പ്രതിരോധ സദസ്സ് നടത്തി
✒️ ജോബി മാത്യു
കല്ലാനോട് : യുവജനതയെ വഴിതെറ്റിച്ച് അവരുടെ ആരോഗ്യ വും സർഗാത്മകശേഷിയും അപകടത്തിലാക്കുന്ന ലഹരിമരുന്നിനെതിരെ സുശക്തമായ പ്രതിരോധം തീർക്കണമെന്ന് കല്ലാ നോട് സെന്റ് മേരീസ് പള്ളി വികാരി ഫാ. ജിനോ ചുണ്ടയിൽ പറഞ്ഞു കത്തോലിക്കാ കോൺഗ്രസ് കല്ലാനോട് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ജനകീയ പ്രതി രോധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
യൂണിറ്റ് പ്രസിഡന്റ് ജോർജ് ദാസ് കാനാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് നരിക്കുഴി ലഹരി വിരുദ്ധ പ്രതിജ്‌ഞ ചൊല്ലി ക്കൊടുത്തു. ജോൺസൺ മാളിയേക്കൽ, നിമ്മി പൊതിയിട്ടേൽ, ലൗലി തടത്തിൽ പ്രസംഗിച്ചു

Comments
Post a Comment