ചക്കിട്ടപാറ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടണം



✒️ ജോബി മാത്യു 

ചക്കിട്ടപാറ: ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ ആലോചനയില്ലാതെ നടത്തിയ നിരുത്തരവാദപരമായ പ്രവർത്തനം കൊണ്ട് ഏകദേശം 1.50 കോടിയോളം രൂപ ബാങ്കിന് നഷ്ടമായെന്ന് പഞ്ചായത്ത് മെംബർ ജിതേഷ് മുതുകാട് ആരോപിച്ചു. ബാങ്ക് ഭരണസമിതിയുടെ കെടുകാര്യസ്‌ഥത നിമിത്തം പൊതുജനങ്ങളുടെ പണം നഷ്ടമാകുന്ന സാഹചര്യത്തിൽ ബാങ്ക് ഭരണ സമിതി പിരിച്ചു വിടണം.

സംഭവത്തിൽ ഉത്തരവാദികളായ ആളുകൾക്ക് എതിരെ ക്രിമിനൽ കേസെടുത്ത് പണം ഈടാക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി