യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത‌ത് പണം തട്ടിയെടുക്കാൻ ശ്രമം; കൂരാച്ചുണ്ട് സ്വദേശി അറസ്റ്റിൽ




കൂരാച്ചുണ്ട് : യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൂരാച്ചുണ്ട് സ്വദേശി  അതുൽ കൃഷ്ണനെയാണ് (24) കോഴിക്കോട് റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ സി.ആർ രാജേഷ് കുമാർ അറസ്റ്റ് ചെയ്തത്.

യുവതിയുടെ ഫോട്ടോ കൈക്കാലാക്കിയ പ്രതി ഇവ മോർഫ് ചെയ്‌ത്‌ അമ്മയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കാതിരിക്കാൻ 2,00,000 രൂപ ആവശ്യപ്പെട്ടു. ഇതോടെ അമ്മ സൈബർ ക്രൈം പോലീസിൽ പരാതി നൽകുകയായിരുന്നു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്ഐ കെ.അബ്ദുൽ ജലീൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ ലിനീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ മാരായ വി.പി.ഷഫീഖ്, പി.ലിംന എന്നിവരും ഉണ്ടായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു