നടപ്പാതയിൽ അപകടക്കുഴി



✒️ നിസാം കക്കയം 

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് അങ്ങാടിയിലെ പ്രധാന റോഡിലെ നടപ്പാതയിലുണ്ടായ കുഴി അപകടഭീഷണിയാവുന്നു. സ്കൂൾകുട്ടികളട ക്കം ദിവസവും ആശ്രയിക്കു ന്ന റോഡ് ജങ്ഷനിലാണ് അപകടക്കുഴി. പഞ്ചായത്ത് ഓഫീസ്, കൃഷി ഓഫീസ്, മൃഗാ ശുപത്രി, വില്ലേജ് ഓഫീസ്,

രജിസ്ട്രാർ ഓഫീസ് തുടങ്ങി കൂരാച്ചുണ്ടിലെ പ്രധാന സർ ക്കാർ ഓഫീസുകളിലേക്കുള്ള പാതയോരമാണിത്.

ഓവുചാലിന്റെ സ്ലാബ് തകർന്ന് മാസങ്ങൾക്കുമുൻ പാണ് കുഴിയുണ്ടായത്. സ്കൂൾകുട്ടികളുൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് കുഴി യിൽ വീണ് ഒട്ടേറെത്തവണ
അപകടം പറ്റിയിട്ടുണ്ട്. അപ കടസാധ്യത സംബന്ധിച്ച് ജന ങ്ങൾ പലതവണ പരാതി പറ ഞ്ഞെങ്കിലും അധികൃതർ തി രിഞ്ഞുനോക്കിയിട്ടില്ല. ഉടൻ നടപടി സ്വീകരിക്കണമെന്ന് ഐഎൻടിയുസി ഡ്രൈവേ ഴ്സ് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.എൻ. അനീഷ് ആവശ്യപ്പെട്ടു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി