ചെറിയ പെരുന്നാളിന് ഒത്തുകൂടി ഉരുൾ കവർന്ന ഓർമകളോടെ ,യാത്രപറയാതെ പോയവർക്കായി.



(ചെറിയ പെരുന്നാൾ നമസ്കാരത്തിനു ശേഷമാണ് ഇവർ ഉറ്റവരുടെ ഓർമകളുറങ്ങുന്ന മണ്ണിലേക്കെത്തിയത്.)


മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവർ ചൂരൽമല ജുമാ മസ്‌ജിദിൽ നമസ്‌കരിച്ച ശേഷമാണു പുത്തുമലയിലെ പൊതുശ്‌മശാനത്തിലേക്കെത്തിയത്

ചൂരൽമല (വയനാട്) . പ്രിയപ്പെ ട്ടവരെ അടക്കം ചെയ്ത്‌ പുത്തുമലയിലെ ആ മണ്ണിലേക്കു കല ങ്ങിയ കണ്ണുകളുമായി അവർ വി ണ്ടുമെത്തി. ഉറ്റവരുടെ ഓർമകൾ ക്കു മേൽ നാട്ടിയ മീസാൻ കല്ലു കൾ കെട്ടിപ്പിടിച്ച് അവർ വിതു മ്പി. മുണ്ടക്കൈ-ചൂരൽമല ഉരുൾ പൊട്ടൽ ദുരന്തത്തെ അതിജീവി ച്ചവരുടെ ചെറിയ പെരുന്നാൾ ഉരുൾ കവർന്ന ഓർമകളുടെ വി ണ്ടെടുപ്പായി. ആഘോഷങ്ങളിൽ സജീവമായി ഉണ്ടാകേണ്ടിയിരു ന്ന പലരും ഇനിയില്ലെന്ന യാഥാർഥ്യം അവർക്കിനിയും ഉൾക്കൊ ള്ളാനായിട്ടില്ലെന്നു തെളിയിക്കു ന്നതായിരുന്നു ഇവിടെക്കണ്ട കാ ഴ്ചകൾ.

ദുരന്തത്തിനു ശേഷം പലയിട ങ്ങളിലേക്കായി ചിതറിത്തെറിച്ച വർ ചൂരൽമല ജുമാ മസ്‌ജിദിൽ നമസ്കരിച്ച ശേഷമാണു പുത്തു മലയിലെ പൊതുശ്മശാനത്തി ലേക്കെത്തിയത്. വലിയ ആഘോഷം നടക്കേണ്ടിയിരുന്ന ചൂരൽമലയിലും മുണ്ടക്കൈയി ലും വിങ്ങുന്ന മനസ്സോടെ എല്ലാ വരും പരസ്‌പരം ആശംസകൾ നേർന്നു. ആഘോഷം ആശംസ കൾ മാത്രമാക്കി അവർ പരിമിതപ്പെടുത്തിയിരുന്നു. മുണ്ടക്കൈ ജുമാ മസ്‌ജിദും ഉരുൾപൊട്ടലിൽ തകർന്നിരുന്നു. പള്ളിയിലെ ഖത്തിബ് ശിഹാബുദ്ദീൻ ഫൈസിയുടെ മൃതദേഹം പള്ളി ക്കുള്ളിൽ നിന്നു കണ്ടെടുക്കുക യായിരുന്നു.

ദുരന്തത്തിനുശേഷം പ പഞ്ചായത്തുകളിലായി താമസി ക്കുന്നവർ ഇന്നലെ രാവിലെ ചു രൽമലയിലെത്തി പ്രിയപ്പെട്ടവരു ടെ കണ്ണീരോർമകൾക്കു മുന്നിൽ പ്രാർഥിച്ചു. ഉരുൾപൊട്ടലിൽ മരി ച്ചവരെ കബറടക്കിയ മേപ്പാടി ജു മാ മസ്‌ജിദ് കബർസ്‌ഥാനിലും പ്രത്യേക പ്രാർഥനകൾ നടന്നു

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി