കല്ലാനോട് മേഖലയിലേക്ക് ബസുകൾ ട്രിപ്പ് മുടക്കുന്നതിൽ പ്രതിഷേധം



✒️ നിസാം കക്കയം 

കൂരാച്ചുണ്ട്:  കോഴിക്കോട്
-കൂരാച്ചുണ്ട്-കല്ലാനോട് പെർ മിറ്റുള്ള ബസുകൾ കൂരാച്ചു ണ്ടുവെച്ച് ട്രിപ്പ് മുടക്കുന്നതു കാരണം പ്രദേശത്തെ ജന ങ്ങൾ നേരിടുന്നത് കടുത്ത ദുരിതം. ഞായറാഴ്ച ഉൾപ്പടെ യുള്ള അവധിദിവസങ്ങളിൽ മുന്നറിയിപ്പില്ലാതെ സർവീസ് അവസാനിപ്പിക്കുന്നതും യാ ത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്.

രാത്രിസമയങ്ങളിൽ പ്രായ മുള്ളവരെയും സ്ത്രീകളെയും കുട്ടികളെയും വഴിയിലിറക്കിവി ടുന്ന സ്ഥിതിയുമുള്ളതിനാൽ
യാത്രക്കാർ പലപ്പോഴും ഓട്ടോ റിക്ഷയിൽ പോകേണ്ട സ്ഥിതിയാണ്.

പെർമിറ്റ് പ്രകാരം സർവീസ് നടത്താത്ത ബസുകൾക്കു നേരേ പരാതി കൊടുത്തിട്ടും ആർടിഒ ഉൾപ്പെടെയുള്ള അധികൃതർ അലംഭാവം തുടരുകയാണെന്ന് കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തംഗം അരുൺ ജോസ് ആരോപിച്ചു.

യാത്രക്കാരെ ബുദ്ധിമുട്ടിക്കു ന്ന നടപടി തിരുത്താൻ തയ്യാ റാകാത്തപക്ഷം സമരനടപടി lകൾക്ക് നേതൃത്വം കൊടുക്കുമെന്നും മെമ്പർ അറിയിച്ചു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി