കക്കയം ഇക്കോ ടൂറിസം സെൻ്ററിൽ പത്തുമാസത്തിനിടെ രണ്ടാമത്തെ വർധന
കൂരാച്ചുണ്ട് : വനംവകുപ്പിൻ്റെ
കക്കയം ഇക്കോടൂറിസം സെൻറർ പ്രവേശനഫീ സ് വീണ്ടും വർധിപ്പിച്ചത് പിൻവലിക്കണ മെന്ന ആവശ്യം ശക്തമാകുന്നു. അടി സ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാതെ പത്തുമാസത്തിനിടെ രണ്ടാംതവണയും ടിക്കറ്റുനിരക്ക് വർധിപ്പിച്ചതാണ് പ്രതി ഷേധത്തിന് കാരണമാകുന്നത്.
ഇക്കോ ടൂറിസത്തിൻ്റെ തുടക്കസമയ ത്ത് പത്തുരൂപയായിരുന്നു പ്രവേശന ഫീസായി ഈടാക്കിയിരുന്നത്. പിന്നീട് പലതവണയായി വർധിപ്പിച്ച് ടിക്കറ്റുനി രക്ക് 40 രൂപവരെ എത്തിയിരുന്നു. കഴി ഞ്ഞ മേയിലാണ് ടിക്കറ്റുനിരക്ക് 50 രൂ പയാക്കി വർധിപ്പിച്ചത്. അതുകഴിഞ്ഞ് പത്തുമാസം പോലും ആകുന്നതിനുമുൻ പാണ് മുതിർന്നവരുടെ പ്രവേശനഫീസ് 50 രൂപയിൽനിന്ന് 60 രൂപയും കുട്ടികളു ടെ നിരക്ക് 30 രൂപയിൽനിന്ന് 40 രൂപയു മാക്കി വർധിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ പുതുക്കിയനിരക്ക് പ്രാബല്യ ത്തിൽവരുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ ഹൈഡലിന്റെറെ ടിക്കറ്റും, പാർ ക്കിങ് ടിക്കറ്റുംകൂടിയാകുമ്പോൾ ഒരുസ ഞ്ചാരിക്ക് ടിക്കറ്റിനത്തിൽമാത്രം നൂറിൽ കൂടുതൽ രൂപ നൽകേണ്ട സാഹചര്യ മാണുള്ളത്

Comments
Post a Comment