കക്കയം ഇക്കോ ടൂറിസം സെന്ററിലെ ടിക്കറ്റ് നിരക്ക് വർധനയിൽ പ്രതിഷേധം
സൗകര്യങ്ങൾ താഴോട്ട്; ടിക്കറ്റ് നിരക്ക് മേലോട്ട്
നാളെ മുതൽ ഒരാൾക്കു പ്രവേശന നിരക്ക് 60 രൂപ
✒️ജോബി മാത്യു
കൂരാച്ചുണ്ട് : ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കക്കയം ഉരക്കുഴി വെള്ളച്ചാട്ടം കാണുന്നതിനു വനം വകുപ്പി ന്റെ ഇക്കോ ടൂറിസം സെന്ററിൽ ടിക്കറ്റ് നിരക്ക് വീണ്ടും വർധിപ്പിച്ച തിൽ പ്രതിഷേധം ഉയരുന്നു. ഉരക്കുഴി മേഖലയിൽ ടൂറിസ്‌റ്റുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ വർഷംതോറും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയാണെ ന്നാണ് പരാതി.
വർഷങ്ങൾക്ക് മുൻപ് 10 രൂപ ആയിരുന്നു ടിക്കറ്റ് നിരക്ക് കഴിഞ്ഞ മേയിലാണ് 40 രൂപയിൽ നിന്ന് 50 രൂപയാക്കിയത്. നാളെ മുതൽ ഒരാൾക്ക് 60 രൂപയായി വർ ധിക്കും. ജില്ലാ ഫോറസ്‌റ്റ് ഡവലപ്മെന്റ് ഏജൻസിയുടെ തീരുമാന പ്രകാരമാണ് ടിക്കറ്റ് ചാർജ് വർധന.
കക്കയം മലബാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായതി നാൽ മറ്റ് ഇക്കോ ടൂറിസം സെന്റ റിൽ ഉള്ളതിനെക്കാൾ 10 രൂപ അധികം സാങ്ച്വറി ഫീസായി ഈടാക്കുന്നുണ്ട്. മലബാർ വന്യ ജീവി സങ്കേതമായി അന്തിമ വിജ്ഞാപനം ഇറങ്ങുന്നതിനു മുൻപ് വനം വകുപ്പ് സാങ്‌ച്വറി ഫീസ് ഈടാക്കുന്നതിലും പരാതിയുണ്ട്.
വനം വകുപ്പിന്റെയും കെഎ സ്ഇബിയുടെയും ടൂറിസം പദ്ധതികളിൽ ഒരേ സെന്ററിൽ 2 തരം ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനാൽ ടൂറിസ്റ്റുകൾ വൻതുക നൽകേണ്ട സ്ഥിതിയാണെന്നും ആക്ഷേപമുണ്ട്.
കെഎസ്ഇബിയുടെ ഹൈഡൽ ടൂറിസം സെന്ററിൽ കഴിഞ്ഞ 9 വർഷമായി 20 രൂപയാ ണ് ടിക്കറ്റ് നിരക്ക്. മറ്റ് ഹൈഡൽ ടൂറിസം സെൻ്ററുകളിൽ 40 രൂപ ഈടാക്കുമ്പോൾ കക്കയത്ത് 2 ടിക്കറ്റ് ഉള്ളതിനാൽ ഹൈഡൽ ടൂറിസം പകുതി തുകയായ 20 രൂപ യാണ് വാങ്ങുന്നത്. ഹൈഡൽ
ടൂറിസം സെന്റർ അധിക്യതരും ടിക്കറ്റ് നിരക്ക് കുട്ടാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.
കക്കയം ടൂറിസ്‌റ്റ് കേന്ദ്രം സന്ദർശിക്കാൻ എത്തുന്ന ഒരു സഞ്ചാരി ഹൈഡൽ ടൂറിസത്തിൻ്റെ പാർക്കിങ് ഉൾപ്പെടെ 110 രൂപ നൽകണം. ഹൈഡൽ ടൂറി സം ടിക്കറ്റ് വർധന കൂടി നിലവിൽ വന്നാൽ ഇത് വീണ്ടും വർധിക്കും.
വനം വകുപ്പിന്റെ ഉരക്കുഴി ഇക്കോ ടൂറിസം സെന്ററിൽ വർ ഷങ്ങളായി ടൂറിസ്റ്റുകൾക്ക് ശുചിമുറി, ഇരിപ്പിടം ഉൾപ്പെടെ അട സ്‌ഥാന സൗകര്യങ്ങൾ ഒരുക്കി യിട്ടില്ല. ഡാം സൈറ്റ് മേഖലയിര നിന്നു 2.5 കിലോമീറ്ററോളം ദുര ത്തിലുള്ള പ്രദേശത്ത് മൊബൈ ലിന് റേഞ്ച് ഇല്ലാത്തതും വനം വകുപ്പിന് സ്ഥിരം വാഹനം ഇല്ല ത്തതും പ്രശ്നമാണ്.
15 വർഷം മുൻപ് ഉരക്കുഴി വെള്ളച്ചാട്ടം ടൂറിസ്റ്റുകൾക്ക് കാണുന്നതിനായി നിർമിച്ച തുക്കു പാലം ഇപ്പോഴും തകർന്ന അവസ്‌ഥയിലാണ്. പ്രധാന ആകർഷണമായ വെള്ളച്ചാട്ടം കാണാൻ കഴിയാതെയാണു സഞ്ചാരികൾ മടങ്ങുന്നത്. ശങ്കരൻപുഴയിൽ കളിക്കുന്ന ടൂറിസ്റ്റുകൾക്ക് ഡ്രസിങ് റൂം നിർമിക്കാത്തതും ദുരിതമാണ്
ടിക്കറ്റ് ഇനത്തിൽ വർഷങ്ങളായി ലക്ഷങ്ങൾ വനം വകുപ്പിന് വരുമാനം ലഭിച്ചിട്ടും ടൂറിസം സെന്ററിൽ സൗകര്യം ഏർപ്പെടുത്താതെ അവഗണിക്കുന്നതിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കക്കയം വനസംരക്ഷണ സമിതി 2018ൽ പിരിച്ചു വിട്ടതോടെ വനം വകുപ്പ് ഏകപക്ഷീയമായി നടപടികൾ സ്വീകരിക്കുന്നതായി പരാതി ഉണ്ട്. വനസംരക്ഷണ സമിതി പുനഃസ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Comments
Post a Comment