റോഡ് പുനർനിർമിക്കാൻ ഫണ്ട് വേണം




പെരുവണ്ണാമൂഴി : ചക്കിട്ടപാറ പഞ്ചായത്തിലെ താമര മുക്കിൽ നിന്ന് തിമിരിപ്പാലം വരെയുള്ള റോഡ് വീതികൂട്ടി പുനർനിർമിക്കാൻ ഫണ്ടിനാ യി ജനങ്ങളുടെ കാത്തിരിപ്പ്.

പാത വീതികൂട്ടി പുനർനിർമിക്കാനായി റോഡിന്റെ ഇരു വശങ്ങളിലുമുള്ള 50-ഓളം സ്ഥലമുടമകൾ സ്ഥലം സൗജന്യമായി പഞ്ചായത്തിന് വിട്ട് നൽകിയിട്ടുണ്ട്. ഇതനുസരി ച്ച് മതിലുകളും ഗേറ്റുകളുമെ ല്ലാം പൊളിച്ച് വീതികൂട്ടിക്കഴി ഞ്ഞു. നാലുമീറ്റർ റോഡ് എട്ട് മീറ്ററാക്കുകയാണ് ലക്ഷ്യം. പന്നിക്കോട്ടൂർ പുഴയിൽ തി മിരിപ്പാലം വീതികൂട്ടി പുനർ നിർമിക്കുന്നപ്രവൃത്തികൾ നടക്കുകയാണ്. നേരത്തെ ചെറിയ വാഹനങ്ങൾപോകു ന്ന വീതികുറഞ്ഞ പാലം മാത്ര മാണ് ഉണ്ടായിരുന്നത്. പുതി യപാലം യാഥാർഥ്യമാകുന്ന തോടെ വലിയ വാഹനങ്ങൾ ക്ക് കടന്നുപോകാൻ കഴിയും.

റോഡ് പ്രധാനമന്ത്രി ഗ്രാമസഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്താൻ ആവശ്യം സമർപ്പിക്കാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തിട്ടുണ്ട്. പഞ്ചായത്തംഗം കെ.എ. ജോസുകുട്ടി ടി.പി. രാമകൃഷ്ണൻ എംഎൽഎക്ക് നിവേദനം നൽകിയപ്പോൾ റോഡിന് കിഫ്ബി ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമം നടത്താമെന്നും ഉറപ്പുനൽകിയിട്ടുണ്ട്. എത്രയും വേഗം ഫണ്ട് അനുവദിച്ച് കിട്ടിയാൽ വീതികൂട്ടിയ റോഡ് യാഥാർഥ്യമാക്കാനാകും. പാതയ്ക്കിടയിലുള്ള മൂത്താട്ട് പുഴയ്ക്ക് കുറുകെയുള്ള പാലം നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി. ആയിരുന്നപ്പോൾ അനുവദിച്ച ഫണ്ട് കൊണ്ട് പൂർത്തീകരിച്ചതാണ്. ഇതിനോട് ചേർന്ന് റോഡില്ലാത്ത ഭാഗത്ത് റോഡ് നിർമിക്കുകയും ചെയ്തു.

പെരുവണ്ണാമൂഴി ടൗൺ ഒഴിവാക്കി, കടിയങ്ങാട് പെ രുവണ്ണാമൂഴി റോഡിലെ കൂവ്വപ്പൊയിലിൽനിന്ന് താമരമുക്ക് വഴി ചെമ്പനോട പൂഴിത്തോട് ഭാഗത്തേക്ക് ഇതുവഴി യാത്ര ചെയ്യാനാകും. രാത്രികാലങ്ങളിൽ വന്യമൃഗസാന്നിധ്യമുള്ള മേഖലകൂടിയാണ് പെരുവണ്ണാമൂഴി ചെമ്പനോട റോഡ്. പെരുവണ്ണാമൂഴിക്കും ചെമ്പനോടക്കും ഇടയിലെ വനത്തിന് ഇടയിലൂടെയുള്ളയാത്ര ഒഴിവാക്കിപ്പോകാനും ഇതു വഴി സാധിക്കും. മഴക്കാലത്ത് ഓനിപ്പുഴപ്പാലം മുങ്ങുമ്പോഴും ഈ പാത ഉപയോഗപ്പെടുത്താനാകും.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി