കക്കയം ഡാം സൈറ്റ് ടൂറിസം കേന്ദ്രത്തിൽ ഭക്ഷണശാലകൾ വരും ; ഇ ടെൻഡർ നടപടികൾ ആരംഭിച്ചു
✒️നിസാം കക്കയം
കൂരാച്ചുണ്ട് : ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ കക്കയം ഹൈഡൽ-ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്ക് വിശപ്പടക്കാൻ മാർഗമില്ലാത്ത പ്രതിസന്ധിക്ക് പരിഹാരമാവുന്നു.
മേഖലയിൽ മുൻപ് ഉണ്ടായിരുന്ന ഭക്ഷണശാലകൾ പൂട്ടിയതിനെത്തുടർന്ന് പ്രദേശത്തെത്തുന്ന വിനോദസഞ്ചാരികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പത്രങ്ങൾ വാർത്ത നൽകിയിരുന്നു.
കക്കയത്തുനിന്ന് 14 കിലോമീറ്ററോളം സഞ്ചരിച്ച് ഡാം മേഖലയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് ലഘുഭക്ഷണശാലപോലും ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഹൈഡൽ ടൂറിസം കേ ന്ദ്രത്തിൽ നിലവിലുള്ള ഭക്ഷണ ശാല നടത്തുന്നതിനായി ടെൻ ഡർ വിളിക്കാൻ വലിയതുക ഏർ പ്പെടുത്തിയത് കാരണം ടെൻഡർ വിളിക്കാൻ ആരുമെത്താറില്ല. വന്യമൃഗശല്യവും കാലാവസ്ഥാ പ്രതികൂലമായ സാഹചര്യങ്ങളി ലും ടൂറിസം കേന്ദ്രങ്ങൾ അടച്ചി ടുമ്പോഴും ടെൻഡർതുകയിൽ കുറവുവരുത്താൻ അധികൃതർ തയ്യാറാകാത്തതും ഭക്ഷണശാ ലകൾ ഏറ്റെടുക്കാൻ ആളുകൾ തയ്യാറാവാത്തതിൻ്റെ കാരണമാ യിരുന്നു.
ഭക്ഷണശാലകൾ തുറന്ന് പ്ര വർത്തിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഇ ടെൻഡർ വെച്ചി ട്ടുണ്ടെന്ന് ഹൈഡൽ ടൂറിസം സൈറ്റ് ഇൻ ചാർജ് സി.എം. ലെനീഷ് പറഞ്ഞു. മേഖലയിൽ നിലവിലുള്ള ടേക്ക് എ ബ്രേക്ക് കെട്ടിടത്തിൽ മിൽമയുടെ പുതിയ കൗണ്ടർ സൗകര്യങ്ങളോ ടുകൂടി മാറ്റാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ഏപ്രിൽ മുതൽത്തന്നെ ഭക്ഷണശാലകൾ തുറന്നുപ്രവർത്തിക്കുമെന്ന് അധി കൃതർ പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു
ഡാം സൈറ്റ് മേഖലയിലെത്തു ന്ന വിനോദസഞ്ചാരികളുടെ വാ ഹനങ്ങൾ പാർക്കുചെയ്യുന്നതി നാവശ്യമായ സൗകര്യങ്ങൾ കേ ന്ദ്രത്തിൽ ഇല്ലാതെ സഞ്ചാരികൾ വലയുന്ന സാഹചര്യത്തിനും പരിഹാരമായി. ഡാംസൈറ്റിലെ പോലീസ്, കെഎസ്ഇബി ക്യാമ്പ് ഓഫീസിന് പുറകിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് 100 വാഹന ങ്ങൾ പാർക്കുചെയ്യാനുള്ള സൗ കര്യമൊരുക്കിയിട്ടുണ്ട്.
വിവിധ ഫണ്ടുകൾ ഉപയോഗി ച്ച് പാർക്കിങ് ഇൻ്റർലോക്ക്, ഗാർ ഡൻ, കൈവരികൾ, ഫ്ലോട്ടിങ് ബ്രിഡ്ജ് തുടങ്ങി വിവിധ പദ്ധതിക ളും ആവിഷ്കരിക്കുന്നുണ്ട്.
സർവീസിനുവേണ്ടി ഒരുമാസത്തോളമായി നിർത്തിയിട്ട ബോ ട്ടുകൾ ഏപ്രിൽമുതൽ ഓടിത്തു ടങ്ങുമെന്നും വിനോദസഞ്ചാരി കൾക്ക് ആവശ്യമായ മികച്ച സൗ കര്യങ്ങൾ സെൻ്ററിൽ ഏർപ്പെടു ത്തുമെന്നും ടൂറിസം അധികൃതർ അറിയിച്ചു.
2015-ലാണ് ഹൈഡൽ ടൂറിസം കക്കയം ഡാംസൈറ്റ് കേന്ദ്രത്തിൽ പ്രവർത്തനമാരംഭി ച്ചതെങ്കിലും അടിസ്ഥാനസൗക ര്യങ്ങൾപോലും ഇല്ലാത്തത് പ്ര തിസന്ധി സൃഷ്ടിച്ചിരുന്നു.
പുതിയ മാനേജ്‌മെന്റിന് കീഴിൽ ടൂറിസം കേന്ദ്രത്തിൽ മികച്ച സൗകര്യങ്ങളൊരുക്കുന്നതിനായി കൂട്ടായ പരിശ്രമങ്ങളാണ് നടന്നുവരുന്നത്.

Comments
Post a Comment