ചെമ്പനോടയിൽ കുരങ്ങുകൂട്ടത്തിന്റെ മച്ചിങ്ങയേറിൽ വലഞ്ഞ് ഏലിക്കുട്ടി





വനത്തിൽനിന്ന് ഏലിക്കുട്ടിയുടെ പുരയിടത്തിലേക്കു ചാഞ്ഞുനിൽക്കുന്ന 4 മരങ്ങൾ മുറിച്ചാൽ പ്രശ്‌നം പരിഹരിക്കാം

✒️ ജോബി മാത്യു 

ചെമ്പനോട: കഴിഞ്ഞ 6 വർഷമായി കുരങ്ങുകുട്ടത്തിന്റെ തുടർ ച്ചയായ ആക്രമണത്തിൽ ജീവിതം വഴിമുട്ടി രോഗിയും വിധവയു മായ വീട്ടമ്മ. ചക്കിട്ടപാറ പഞ്ചായത്ത് 2 വാർഡിലെ കാട്ടിക്കു ളം ഉണ്ട മൂലയിൽ താമസിക്കുന്ന തുണ്ടത്തിക്കുന്നേൽ ഏലിക്കുട്ടി ജോസ് (75) ആണ് അധികൃതരു ടെ കനിവു തേടുന്നത്. വനഭൂമി യിൽ നിന്നു 30 മീറ്ററോളം ദൂര ത്തിലാണ് ഏലിക്കുട്ടിയുടെ വീട്. വനഭൂമിയിലെ 4 മരങ്ങൾ കൃഷി ഭൂമിയിലേക്കു ചാഞ്ഞാണു നിൽ ക്കുന്നത്. വനത്തിലെ മരത്തിൽ നിന്നു തെങ്ങിൽ കയറി മച്ചിങ്ങ പിഴുതെടുത്ത് വയോധികയെ കുരങ്ങുകൂട്ടം എറിയുന്നതു പതിവാണ്. ഏലിക്കുട്ടിയുടെ ഭർത്താവ് ജോസ് 6 വർഷം മുൻപ് മരിച്ചു.

5 വർഷം മുൻപു വരെ ഏലിക്കുട്ടി കൃഷിയിടത്തിൽ പുരുഷ വേഷത്തിൽ എത്തിയാണ് കുരങ്ങുശല്യം പ്രതിരോധിച്ചിരുന്നത്. അന്ന് ആക്രമിക്കാതിരുന്ന വാനരപ്പട, ഇപ്പോൾ ഏലിക്കുട്ടി വേഷം മാറിയെത്തിയിട്ടും ശല്യം തുടരുകയാണ്. വീടിന്റെ മുറ്റത്തിനടുത്തു മറഞ്ഞ് ഇരിക്കുന്ന കുരങ്ങുകൾ വീട്ടമ്മയുടെ നേരെ പാഞ്ഞുവരുന്നതും ഭീതി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ 2 മാസമായി കുരങ്ങ് ശല്യം വർധിച്ചതോടെ പഞ്ചായത്ത്, വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചിരുന്നു. വനം വകുപ്പ് വാച്ചർമാർ കഴിഞ്ഞ ദിവസം വന്ന് അമ്പെയ്തും പടക്കം പൊട്ടിച്ചും കുരങ്ങുകളെ ഓടിച്ചു പോയതല്ലാതെ മറ്റൊരു നടപടിയുമില്ല.


കുരങ്ങുകളെ കൂടാതെ മുള്ളൻ പന്നി, മലയണ്ണാൻ ശല്യവും രൂ ക്ഷമാണ്. കപ്പ, വാഴക്ക്യഷിയും നശിപ്പിച്ചു. 50 സെൻ്റ് കൃഷിയിടത്തിൽ 17 തെങ്ങിൽ നിന്ന് ഒറ്റയിടിലീനു 600 തേങ്ങ ലഭിച്ചിരുന്നത് കഴിഞ്ഞ തവണ വെറും 34 എണ്ണമായി കുറഞ്ഞു. രോഗിയായ ഏലിക്കുട്ടിക്ക് കുരങ്ങിന്റെ ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെടാൻ പോലും സാധിക്കില്ല. 2 വർഷം മുൻപു മുത്തേട്ടുപുഴ കടന്നു കാട്ടുപോത്തും കൃഷിയിടത്തിൽ എത്തിയിരുന്നു.

(ഏലിക്കുട്ടി ജോസ് വീടിന് സമീപത്തെ തെങ്ങിൻ ചുവട്ടിൽ കുരങ്ങ് നശിപ്പിച്ച കരിക്കുമായി.)


വനഭൂമിയിലെ 4 മരങ്ങൾ വനം വകുപ്പ് അടിയന്തരമായി മുറിച്ചു മാറ്റിയാൽ പ്രശ്ന‌ പരിഹാരമാകും. പെരുവണ്ണാമൂഴി ഫോറസ്റ്റ‌് ‌സ്റ്റേഷന്റെ പരിധിയിലെ മേഖലയാണ് ഇത്. വന്യമൃഗ ശല്യത്തിൽനിന്നു ജീവൻ രക്ഷിക്കാൻ തോക്ക് അനുവദിക്കണമെന്നും ഏലിക്കുട്ടി ആവശ്യപ്പെട്ടു. കുരങ്ങിൻ്റെ ആക്രമണത്തിൽനിന്നു സംരക്ഷിക്കാൻ ആവശ്യമായ സംവിധാനം പഞ്ചായത്ത് ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് കെ.സുനിൽ പറഞ്ഞു

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി