കോഴിക്കടകളിലെ മാലിന്യനീക്കം മുടങ്ങി... നാടാകെ ദുർഗന്ധം വലഞ്ഞ് വ്യാപാരികൾ



കൂരാച്ചുണ്ട്/ ചക്കിട്ടപാറ: ജില്ലയിലെ കോഴിക്കടക ളിൽനിന്നുള്ള മാലിന്യം ശേഖരിക്കൽ മുടങ്ങിയത് വ്യാപാരികളെ പ്രതിസ ന്ധിയിലാക്കി. താമരശ്ശേരി കട്ടിപ്പാറയി ലെ ഫ്രഷ് കട്ട് എന്ന സ്ഥാപനമാണ് ജില്ലയിലെ കോഴിക്കടകളിൽനിന്ന് മാ ലിന്യം ശേഖരിച്ച് സംസ്കരിക്കാൻ കൊ ണ്ടുപോയിരുന്നത്.

ഈയാഴ്ച മൂന്നുദിവസം കഴിഞ്ഞി ട്ടും മാലിന്യമെടുത്തിട്ടില്ലെന്ന് പേരാ ബ്രയിൽ കേരള ചിക്കൻ കട നടത്തു ന്ന ടി.കെ. പ്രകാശൻ പറഞ്ഞു. പേരാ മ്പ്ര, ചെറുവണ്ണൂർ, മുയിപ്പോത്ത്, എര വട്ടൂർ, പന്നിമുക്ക്, ചക്കിട്ടപാറ, കടിയ ങ്ങാട്, കൂരാച്ചുണ്ട്, മുളിയങ്ങൽ തുട ങ്ങിയ സ്ഥലങ്ങളിലെ ചിക്കൻകടകളി ലെല്ലാം മാലിന്യം കുന്നുകൂടുകയാണ്. കടകൾക്ക് സമീപം തന്നെ താത്കാലി കമായി ഇതുസൂക്ഷിക്കുന്നതിനാൽ ദുർഗന്ധംപരക്കുകയാണ്. റംസാൻമാ സമായതിനാൽ കൂടുതൽ കോഴിയി റച്ചിവിൽപ്പന നടക്കുന്ന സമയം കൂടി യാണിത്. ചില കടക്കാരൊക്കെ സ്വ ന്തംനിലയിൽ മാലിന്യം കുഴിച്ചുമൂടിയാ ണ് പ്രശ്നത്തിന് താത്കാലികപരിഹാ രം കണ്ടത്.

പഞ്ചായത്തുകളും സ്ഥാപനങ്ങളും തമ്മിലുണ്ടാക്കിയ കരാർപ്രകാരമാ ണ് മാലിന്യനീക്കത്തിന് സംവിധാനമു ണ്ടാക്കിയിരുന്നത്. ഒരുകിലോ മാലിന്യം എടുക്കാൻ 4.50 രൂപ നൽകണം.

നേരത്തേ എല്ലാദിവസവും ലോഡ് കൊണ്ടുപോയിരുന്നു. എന്നാൽ, അടു ത്തകാലത്ത് മാലിന്യശേഖരണത്തി ന് വാഹനമെത്തുന്ന ദിവസങ്ങൾ കു റഞ്ഞു. മൂന്നുദിവസം കൂടുമ്പോഴാണ് വാഹനമെത്തിയിരുന്നത്. മാലിന്യപ്ലാ ന്റിനുനേരേ പ്രദേശത്തുണ്ടായ പരാ തികളും പ്രശ്നങ്ങളുമായി ബന്ധപ്പെ ട്ടാണ് ലോഡ് കൊണ്ടുപോകുന്നതി ന് തടസ്സമുണ്ടായത്. അതിനിടെ ഫ്ര ഷ്കട്ടിന് നിലവിലെ പരാതികൾ പരി ഹരിക്കുന്നതുവരെ ലൈസൻസ് പുതു ക്കിനൽകേണ്ടെന്ന് കട്ടിപ്പാറ പഞ്ചായ ത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതോടെ പ്രശ്നം രൂക്ഷമാകുമെന്നും ആശങ്കയുണ്ട്.

മാലിന്യം സംസ്കരിക്കാൻ മറ്റുജില്ലക ളിൽ കൂടുതൽ പ്ലാന്റുകളുണ്ടെങ്കിലും ജില്ലയിൽ ഒരിടത്തുമാത്രമാണ് സംവി ധാനമുള്ളതെന്ന് കടക്കാർ പറയുന്നു. പ്രശ്നം തുടരുകയാണെങ്കിൽ കടകളട യ്ക്കേണ്ട സ്ഥിതിയിലാണ് വ്യാപാരികൾ. പ്ലാന്റിനും മാലിന്യം കൊണ്ടുപോകുന്നവാഹനങ്ങൾക്കും പോലീസ് കാവലിന് അനുമതിയായിട്ടുണ്ടെന്നും കടകളിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെ യ്യാൻ ഉടൻ നടപടി സ്വീകരിക്കുമെന്നു മാണ് ഫ്രഷ് കട്ട് സ്ഥാപനപ്രതിനിധി കൾ പറയുന്നത്.

മാർച്ച് ഒന്നുമുതൽ പ്ലാന്റിലേക്ക് എത്തുന്ന മാലിന്യത്തിൽ 15 ടണ്ണോ ളം കുറയ്ക്കാൻ കളക്ടർ സ്നേഹിൽകുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിസ്ട്രിക്ട് ലെവൽ ഫെസിലിറ്റേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി യോഗം ഫെബ്രുവരി അവസാനം തീരുമാനമെ ടുത്തിരുന്നു.

കോഴിമാലിന്യത്തിൽ 10 മുതൽ 15 ടൺ വരെ അയൽജില്ലയിലേക്ക് ആ ജില്ലയിലെ ഡിഎൽഎഫ്എംസി അനു മതിയോടെ കൊണ്ടുപോകാനും തീരു മാനിച്ചു.

കോഴിക്കട മാലിന്യം അഴുകാൻ ഇട വരാത്തവിധം അന്നുതന്നെ ശേഖരി ക്കണമെന്നും കമ്പനിയോട് കളക്ടർ ആവശ്യപ്പെട്ടിരുന്നു.

ജില്ലയിൽ ദിവസം 80 ടണ്ണിലേറെ കോഴിമാലിന്യമുണ്ടാകുന്നെന്നാണ് കണക്ക്. എന്നാൽ, കട്ടിപ്പാറപ്ലാന്റിന് 30 ടൺ മാത്രമാണ് സംസ്കരണശേഷി.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി