സ്കൂളുകളിൽ അവസാന പീരിയഡ് കളിച്ചുതീർക്കാം;വിദ്യാഭ്യാസ മന്ത്രി




കോഴിക്കോട്:
വിദ്യാർഥികൾക്കും അധ്യാപകർക്കും ശാരീ രിക, മാനസിക ഉണർവിനായി ദിവസവും സ്‌കൂൾ സമയത്തിന്റെ അവസാനഭാഗത്ത് പഠനം ഒഴിവാക്കി കായികവിനോദങ്ങൾ ഏർ പ്പെടുത്തും. യോഗയോ മറ്റു വ്യായാമങ്ങളോ സ്‌കൂളുകളിൽ സം ഘടിപ്പിക്കാനുള്ള സാധ്യത തേടുമെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.


ലഹരിവിരുദ്ധ കർമപദ്ധതി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ശില്പശാലയിൽ ഉയർന്ന നിർദേശങ്ങൾ അടുത്ത അധ്യ യനവർഷം നടപ്പാക്കും. ലഹരിവിരുദ്ധ ബോധവത്കരണത്തി ന് വകുപ്പ് പ്രത്യേക കലണ്ടർ തയ്യാറാക്കും. അധ്യാപക-വിദ്യാർഥി -രക്ഷാകർത്തൃബന്ധം കൂടുതൽ ദൃഢമാക്കാൻ സ്‌കൂളുകളിൽ പ്ര ത്യേക പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.




കുട്ടികളുടെ പെരുമാറ്റ വ്യതിയാനങ്ങൾ മനസ്സിലാക്കാൻ അധ്യാ പകർക്ക് പരിശീലനം നൽകും. വിദ്യാർഥികളുടെ മാനസിക സമ്മർ ദം കുറയ്ക്കാനുള്ള പ്രത്യേക പ്രവർത്തനങ്ങൾ നടപ്പാക്കും. വിദ്യാർ ഥികൾക്ക് അധ്യാപകരോട് അവരുടെ പ്രശ്‌നങ്ങൾ തുറന്നു പറ യാനുള്ള അന്തരീക്ഷം ഉറപ്പാക്കും -മന്ത്രി പറഞ്ഞു.

ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ പുതിയ മാറ്റങ്ങൾ ഉൾ ക്കൊള്ളാൻ അധ്യാപകർക്ക് പരിശീലനം നൽകും. സ്‌കൂളുക ളിൽ വിവിധ പദ്ധതി നടപ്പാക്കാനുള്ള മൊഡ്യൂൾ തയ്യാറാക്കാൻ എസ്‌സിഇആർടിയെ ചുമതലപ്പെടുത്തി. മയക്കുമരുന്നിന്റെ സ്വാ ധീനത്തിൽപ്പെട്ടവരും അക്രമങ്ങൾക്കിരയായവരുമായ വിദ്യാർഥി കൾക്ക് കൗൺസലിങ് ഉൾപ്പെടെയുള്ള പ്രത്യേക പരിചരണം ലഭ്യ മാക്കുമെന്നും മന്ത്രി അറിയിച്ചു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി