പത്തുരൂപയുടെ കാലത്തെ വികസനം പോലു ഇപ്പോഴില്ലാതെ ഇക്കോ ടൂറിസം സെൻ്റർ
✒️നിസാം കക്കയം
കക്കയം: ടിക്കറ്റുനിരക്ക് പലപ്പോഴായി വർധിപ്പിച്ച് 60 രൂപയിൽ എത്തിച്ചിട്ടുണ്ടെങ്കിലും, ടൂറിസം കേന്ദ്രത്തിന് ഒരുവികസനവും സംഭവിച്ചിട്ടില്ല. പതിനഞ്ചുവർ ഷം മുൻപ്, വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഉരക്കുഴി വെള്ളച്ചാട്ടം കാണാൻ നിർമിച്ച തൂക്കുപാലം വർഷ ങ്ങളായി പൊട്ടിപ്പൊളിഞ്ഞനിലയിലാ ണ്. ഉരക്കുഴിയിലേക്കുള്ള നടപ്പാതയി ലും കാൽനടയാത്ര അതിദുഷ്കരമാണ്. വനംവകുപ്പിന് ഡാം സൈറ്റ് മേഖലയിൽ വാഹനസൗകര്യമില്ലാത്തതും സഞ്ചാരി കളെ ബുദ്ധിമുട്ടിക്കുകയാണ്. ശൗചാ ലയം, ഇരിപ്പിടം പോലുള്ള അടിസ്ഥാ നസൗകര്യങ്ങൾപോലും പൂർണമായി നടപ്പായിട്ടില്ല. പ്രദേശത്ത് മൊബൈൽ ഫോണുകൾക്ക് റെയ്‌ഞ്ചില്ലാത്തതും പ്ര തിസന്ധിയാണ്. ഒട്ടേറെ പരാതികൾക്കു ശേഷം ഡാം സൈറ്റ് മേഖലയിൽ 'ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നിരുന്നെങ്കിലും പൂർണനിലയിൽ പ്രവർത്തനം തുടങ്ങി യിട്ടില്ല. കക്കയംവാലി ടൂറിസംപദ്ധതിക്ക് 2005-ൽ തുടക്കമിട്ടിരുന്നെങ്കിലും തുടർ പ്രവൃത്തികൾ ഉണ്ടായിരുന്നില്ല.
'സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവ്'
ജില്ലയിൽ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കക്കയത്ത് സഞ്ചാരിക ളുടെ എണ്ണത്തിൽ വൻ ഇടിവാണ് സം ഭവിച്ചിരിക്കുന്നത്. തൊട്ടടുത്ത വിനോ ദസഞ്ചാരകേന്ദ്രങ്ങളായ കരിയാത്തും പാറയിലും, തോണിക്കടവിലുമെത്തുന്ന സഞ്ചാരകളുടെ പത്തിലൊന്നുപോലും കക്കയം ഡാം സൈറ്റ് ടൂറിസ്റ്റുകേന്ദ്രത്തി ലേക്ക് എത്താറില്ല. ടിക്കറ്റുനിരക്ക് വർധ നയും, അടിസ്ഥാനസൗകര്യങ്ങളുടെ കു റവുമാണ് സഞ്ചാരികളുടെ വരവുകുറ യാൻ കാരണം.
തൂക്കുപാലത്തിന്റെ പുനർനിർമാ ണം, ഉരക്കുഴി മേഖലയിലേക്ക് ജീപ്പ് സവാരി, കുട്ടികളുടെ പാർക്ക്, ഇരിപ്പിട ങ്ങൾ, ശൗചാലയം, ഭക്ഷണശാലകൾ, ഡ്രസിങ് റൂം, മൊബൈൽ ഫോണുകൾ ക്ക് റെയ്ഞ്ച് സൗകര്യം എന്നിവയൊരു ക്കിയാൽ കക്കയത്തേക്ക് കൂടുതൽ വി നോദസഞ്ചാരികളെ ആകർഷിക്കാൻ സാധിക്കും.

Comments
Post a Comment