പെരുവണ്ണാമൂഴി ഡാമിൽ ബോട്ട് സർവീസ് മുടങ്ങിയിട്ട് മാസങ്ങൾ
✒️ജോബി മാത്യു
പെരുവണ്ണാമുഴി:
മലബാറിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമായ ജലസേചന വകുപ്പിന്റെ പെരുവണ്ണാമുഴി ഡാമിൽ ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ ബോട്ട് സർവീസ് മാസങ്ങളായി മുടങ്ങിയതോടെ ടൂറിസ്റ്റുകൾ നിരാശരായി മടങ്ങുന്നു. 2024 ഓഗസ്റ്റ് മാസത്തിൽ ബോട്ടിങ്ങിന് അനുമതി അവസാനിച്ച ശേഷം സഹകരണ ബാങ്ക് വീണ്ടും ജലസേചന വകുപ്പിന് അപേക്ഷ നൽകി കഴിഞ്ഞ നവംബർ മാസ ത്തിൽ അനുമതി വീണ്ടും നൽകിയിട്ടും സർവീസ് ആരംഭിക്കാത്തതാണ് പ്രശ്നം.
ബോട്ടിന്റെ തകരാർ പരിഹരിച്ച് സർവീസ് പുനരാരംഭിക്കാത്തതാണു വിനോദ സഞ്ചാരികൾക്ക് വിനയാകുന്നത്.
4 മാസം മുൻപ് ബോട്ട് സർവീസ് നടത്താൻ സഹകരണ ബാങ്ക് ജലസേചന വകുപ്പുമായി കരാർ വച്ചി രുന്നു. ഒരു വർഷമാണ് കരാർ കാലാവധി.
ബോട്ടിങ് ആരംഭിക്കാത്തതിനാൽ ജലസേചന വകുപ്പ് ഉദ്യോഗസ്‌ഥർ 4 തവണ സഹകരണ ബാങ്കിന് എഗ്രിമെന്റ് ബ്രേക്ക് ചെയ്യാൻ കത്ത് നൽകിയിട്ടും ബാങ്ക് നടപടിയെടുത്തിട്ടില്ല ബോട്ട് സർവീസ് മുടങ്ങിയ തോടെ കഴിഞ്ഞ മാസങ്ങളിലായി ജലസേചന വകുപ്പിനും ലക്ഷങ്ങൾ നഷ്ടമാണ്. ബാങ്ക് ബോട്ടിങ് ആരംഭിച്ചില്ലെങ്കിൽ അടിയന്തരമായി തുടർ നടപടി സ്വീകരിക്കുമെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു.
ബാങ്ക് 120 ലക്ഷം രൂപ ചെല വഴിച്ചാണ് 3 വർഷം മുൻപ് 2 ബോട്ടുകൾ സർവീസ് ആരംഭിച്ചത്. ബോട്ട് തകരാർ സംഭവിച്ചതിനെത്തുടർന്ന് നിർത്തിയിട്ടതി നാലും ബാങ്കിന് ലക്ഷങ്ങൾ നഷ്ടം സംഭവിച്ചിട്ടുണ്ട്.
ബോട്ടിങ്ങിന് ഒരാളിൽ നിന്നും 130 രൂപയാണ് ഫീസിനത്തിൽ വാങ്ങിയിരുന്നത്.
ഈ തുകയുടെ 25%ജലസേചന വകുപ്പിനും, 18 %ജിഎസ്ടി യും, 57 %സഹകരണ ബാങ്കിനുമാണു ലഭിച്ചിരുന്നത്. ബോട്ട് നിർത്തിയിട്ടതിനാൽ മോട്ടർ തകരാർ സംഭവിച്ചത് റിപ്പയർ ചെയ്യാൻ നൽകിയിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം ബോട്ടിങ് ആരംഭിക്കുമെന്നും സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി.രഘു നാഥ് അറിയിച്ചു.

Comments
Post a Comment