മുതുകാട്ടിൽ ബിഎസ്എൻഎൽ നെറ്റ്‌വർക് തകരാർ ടവർ ഗേറ്റിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധം



✒️ജോബി മാത്യു 

ചക്കിട്ടപാറ :  കഴിഞ്ഞ ഒരു മാ സത്തോളമായി നിരന്തരം തകരാ റിലാകുന്ന മുതുകാട് ബിഎ സ്എൻഎൽ ടവർ ഗേറ്റിൽ റീത്ത് സമർപ്പിച്ച് നാട്ടുകാരുടെ നേത്യ ത്വത്തിലുള്ള സമര സമിതി പ്രതി ഷേധിച്ചു. കോൾ വിളിക്കാൻ സാ ധിക്കാതെയും ഇന്റർനെറ്റ് ഉപ യോഗിക്കാൻ കഴിയാതെയും മു തുകാട് മേഖലയിലെ 4 വാർഡു കളിലെ നുറുകണക്കിനു ഉപയോ ക്താക്കളാണ് വലയുന്നത്.

വൈദ്യുതി നിലച്ചാൽ ടവറിന്റെ പ്രവർത്തനവും മുടങ്ങുന്നത് പതിവാണ്. ബാങ്കുകൾ, വിവിധ സർക്കാർ സ്ഥാപനങ്ങൾ, ഓൺ ലൈൻ സേവനങ്ങൾ മുടങ്ങുന്ന തും പ്രശ്നമാണ്. ബിഎസ്എൻ എൽ അധികൃതരെ വിവരം അറി യിച്ചിട്ടും പ്രശ്നപരിഹാരം ഉണ്ടാ കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ടവറിൻ്റെ തകരാർ പരി : ഹരിച്ചില്ലെങ്കിൽ ശക്തമായപ്രക്ഷോഭം സംഘടിപ്പിക്കാൻ നാ ട്ടുകാർ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത് മെംബർ രാജേഷ് തറവട്ടത്ത് ഉദ്ഘാടനം ചെയ്തു‌. ജോസ് തകരപ്പള്ളി അധ്യക്ഷത
വഹിച്ചു. പ്രമോദ് ആന്റണി, രമിഷ് പഴുപ്പട്ട, എം.വി.ഷിനോ, സു ഭാഷ് കൊല്ലിയിൽ, സന്തോഷ് പുതിയോട്ടുംകര, കെ.രഞ്ജിനി എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി