ചക്കിട്ടപാറയിൽ കുരങ്ങുശല്യം രൂക്ഷം; കർഷകർക്കു ദുരിതം



✒️ ജോബി മാത്യു 

ചക്കിട്ടപാറ : പഞ്ചായത്തിലെ, 2,3, 7 വാർഡുകളിൽ വനാതിർ ത്തിയിലും മുത്തേട്ടുപുഴ, ഓനിപ്പുഴകളുടെ തീരങ്ങളിലുമുള്ള മരങ്ങളിൽ നിന്നു കൃഷി ഭൂമികളിലെ തെങ്ങുകളിലേക്കും മരങ്ങളിലേ ക്കും കുരങ്ങുകൂട്ടം എത്തുന്നത് കർഷകർക്ക് ദുരിതമാകുന്നു. വനഭൂമിയിലെ മരങ്ങളിൽ നിന്നു കൃഷിയിടങ്ങളിലെ മരങ്ങളിലേക്കു ചാടിയാണ് കുരങ്ങുകൾ എത്തുന്നത്.

കൃഷിയിടങ്ങളിൽ കരിക്ക്,വാഴ, കൊക്കോ, ഇടവിള കൃഷി കൾ ഉൾപ്പെടെ കുരങ്ങുകൾ വ്യാ പകമായി നശിപ്പിക്കുകയാണ്. തെങ്ങിൽ നിന്നു കരിക്ക് പിഴുതെ ടുത്ത് നശിപ്പിക്കുന്നതിനാൽ കർ ഷകർക്ക് തേങ്ങ വിളവെടുക്കാൻ ലഭിക്കുന്നില്ല. കുരങ്ങുകൾ കുട്ട ത്തോടെ എത്തി ആക്രമിക്കാൻ ശ്രമിക്കുന്നതും പ്രശ്നമാകുന്നു .

വനാതിർത്തിയിലെ മുത്തേട്ടു പുഴയോരത്ത് താമസിക്കുന്ന കർ ഷകരാണ് പ്രധാനമായും കുര ങ്ങുകളുടെ പ്രശ്ന‌ം നേരിടുന്നത്. ആലമ്പാറ, കാട്ടിക്കുളം, ഉണ്ടം മൂല, വലിയകൊല്ലി, അമ്പാട്ട്പടി, വട്ടക്കയം എന്നീ മേഖലകളിലെ ഒട്ടേറെ കർഷകർ വനം വകുപ്പ് അധികൃതർക്ക് പരാതി നൽകി യെങ്കിലും നടപടിയെടുത്തിട്ടില്ല.

പെരുവണ്ണാമുഴി വട്ടക്കയത്തെ ഭിന്നശേഷിക്കാരനായ മഠത്തിനകത്ത് എം.എ.ജോൺസൺ വീടിന്റെ മുറ്റത്തെ തെങ്ങ്, കുരങ്ങന്മാരുടെ ശല്യം കാരണം മുറിച്ചു മാ റ്റി. തെങ്ങിൽ കയറുന്ന കുരങ്ങ് നിരന്തരം കരിക്ക് ജോൺസന്റെ വീടിനു മുകളിലേക്ക് പിഴുതെറിഞ്ഞു നാശം വരുത്തുന്നത് തുടർ ന്നപ്പോൾ കായ്ഫലമുള്ള തെങ്ങ് മുറിച്ചു മാറ്റാൻ നിർബന്ധിതനായി

അമ്പാട്ട് ഷാജു, മുഴയിൽ തോ മസ്, സരിൻ കാഞ്ഞിക്കാട്ടുതൊ ട്ടിയിൽ, എലവുംകുന്നേൽ ജോയി, പെരുവേലിൽ അനിൽ, എല വുംകുന്നേൽ പ്രദീപ് എന്നിവരു ടെ കൃഷി ഭൂമിയിലും കുരങ്ങ് നാ ശം വിതയ്ക്കുന്നുണ്ട്. കൃഷിഭൂമി : യിലേക്ക് ചെരിഞ്ഞു നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ മു റിച്ചു മാറ്റിയാൽ പ്രശ്ന പരിഹാര മാകും. എന്നാൽ വനം വകുപ്പിന് : മരം മുറിക്കാൻ അനുമതി ലഭി ക്കാത്തതും ഫണ്ട് ഇല്ലാത്തതുമാണ് പ്രശ്നമെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു.

കൃഷി ഭൂമിയിലേക്ക് ചെരിഞ്ഞു നിൽക്കുന്ന മരങ്ങളുടെ ശിഖര ങ്ങൾ മുറിച്ചു നീക്കാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീ കരിക്കണമെന്നു കൃഷി ഭൂമി സന്ദർശിച്ച പഞ്ചായത്ത് മെംബർ കെ.എ.ജോസുകുട്ടി ആവശ്യപ്പെട്ടു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു