നഴ്‌സുമാരോടുള്ള അവഗണന ഇങ്ങനെയും





ഇന്ത്യയിലെ മികച്ച നഴ്‌സുമാർക്ക്  രാഷ്ട്രപതി നൽകുന്ന ഫ്ലോറൻസ് നൈറ്റിം ഗേൽ അവാർഡ് നിർണയ സമിതിയിൽ നാലുവർഷമായി കേരളത്തിൻ്റെ പ്രതിനിധിയില്ല


കോഴിക്കോട്: ഇന്ത്യയിലെ മികച്ച നഴ്‌സുമാർക്ക് രാ ഷ്ട്രപതി നൽകുന്ന ഫ്ലോറൻസ് നൈറ്റിം ഗേൽ അവാർഡ് നിർണയ സമിതിയിൽ നാലുവർഷമായി കേരളത്തിൻ്റെ പ്രതിനി ധിയില്ല. ഇതുകാരണം 2022-2023 മുതൽ കേരളത്തിൽനിന്നുള്ളവരുടെ അപേക്ഷ കൾ അവാർഡിന് പരിഗണിക്കപ്പെടുന്നില്ല. ഫലത്തിൽ കേരളസർക്കാരിന്റെ അനാസ്ഥമൂലം രാജ്യത്തെ അഭിമാനകര മായ പുരസ്കാരം മലയാളിനഴ്‌സുമാർക്ക് ലഭിക്കാത്ത സ്ഥിതിയാണ്. നഴ്‌സുമാരോ ടുള്ള ഈ അവഗണനയ്ക്കെതിരേ ട്രെയിൻ ഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരളഘടകം പ്രതിഷേധവുമായി പരസ്യമായി രംഗത്തിറങ്ങിയിട്ടുണ്ട്.

1972-ൽ നിലവിൽവന്ന ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡാണിത്. രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതിതന്നെ സമ്മാനിക്കുന്ന രാജ്യത്തെ ആറ് പുര സ്റ്റാരങ്ങളിൽ ഒന്ന്. എല്ലാ സംസ്ഥാന ങ്ങളിൽനിന്നുമുള്ള അവാർഡ് അപേ ക്ഷകളോടൊപ്പം ഇതിനായി ചേരുന്ന ഹെൽത്ത് സെക്രട്ടറിയുടെ നേതൃത്വത്തി ലുള്ള യോഗത്തിന്റെ മിനിറ്റ്സ് കേന്ദ്ര ത്തിലേക്ക് അയക്കണം. അവാർഡ് നിർ ണയത്തിനുമുൻപ് ഈ സമിതി യോഗം ചേർന്ന് ഇക്കാര്യം ട്രെയിൻഡ് നഴ്സസ് അസോസിയേഷനെയും അറിയിക്കാ റുണ്ട്. ഈ പ്രക്രിയ കേരളത്തിൽമാത്രം മുടങ്ങിയതാണ് മലയാളി നഴ്സുമാർ അവാർഡിന് പരിഗണിക്കപ്പെടാത്തതി ന് കാരണം.

ട്രെയിൻഡ് നഴ്സസ് അസോസിയേ ഷൻ മുൻകൈയെടുത്താണ് ഈ പുര സ്കാരം കേന്ദ്രസർക്കാർ ഏർപ്പെടുത്തി യത്. അതുകൊണ്ട് അപേക്ഷകൾ പരി ശോധിക്കുന്ന സമിതിയിൽ അതത് സം സ്ഥാനങ്ങളിലെ ടിഎൻഎഐ പ്രതിനി ധികൾ ഉണ്ടാവണമെന്ന് കേന്ദ്രസർക്കാ രും ഇന്ത്യൻ നഴ്സിങ് കൗൺസിലും നി ഷ്കർഷിച്ചിട്ടുണ്ട്. ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച നഴ്സിങ് നിലവാരമുള്ള സം സ്ഥാനമാണ് കേരളം. മുൻപ് മലയാളിക ളായ പലർക്കും ഈ അവാർഡ് കിട്ടിയി ട്ടുണ്ട്. അപേക്ഷാ സൂക്ഷ്മപരിശോധനാ സമിതിയിൽ ടിഎൻഎഐ പ്രതിനിധി യെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെ ട്ട് സംഘടനയുടെ കേരളഘടകം കത്തു നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. ഈ വർഷത്തെ ലിസ്റ്റും പ്രതിനിധിയെ ഉൾപ്പെടുത്താതെയാണ് അയച്ചിട്ടുള്ളത്. ഈ അപാകം ചൂണ്ടിക്കാണിച്ച് ഇന്ത്യൻ നഴ്സിങ് കൗൺസിൽ കേരള സർക്കാരി ന് കത്തയച്ചിട്ടുണ്ട്.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി