പെരുന്നാൾദിനത്തിൽ പ്രാർഥനാനിർഭരം പുത്തുമല


(പെരുന്നാൾ നമസ്ക്കാരത്തിനുശേഷം പുത്തുമലയിലെ ഉറ്റവരുടെ കബറിടത്തിൽ പ്രാർഥിക്കുന്ന കളത്തിങ്കൽ നൗഫൽ. ഭാര്യയും കുട്ടികളും ഉൾപ്പെടെ  കുടുംബാംഗങ്ങളെയാണ് നൗഫലിന് ഉരുൾപൊട്ടലിൽ നഷ്ടമായത്)


യാത്രപറയാതെ പോയവർക്കായി മനമുരുകി പ്രാർഥന


പുത്തുമല :നാടൊഴുകിപ്പോയ ഉരുൾപൊട്ടലിൽ യാ ത്രപറയാതെ പോയവർ ക്കായി പ്രാർഥിക്കാൻ പ്രി യപ്പെട്ടവർ എത്തിക്കൊണ്ട യിരുന്നു. കബറിടത്തിനരികിൽ അവർ ഉള്ളുരുകി പ്രാർഥിച്ചു. സ്നേഹവും വിടപറഞ്ഞുപോയ തിന്റെ വേദനയും കണ്ണീരായും വിതുമ്പലായും മാറി.

ഉറ്റവരെ നഷ്ടപ്പെട്ട നാലു വയസ്സുകാരി നൈസ് മോൾ പിതാവ് ഷാജഹാന്റെയും സഹോദരി ഫൈസയുടെ യും കബറിടത്തിൽ ചുംബിച്ചു. ശേഷം മൈലാഞ്ചിച്ചെടികൾ നനച്ചു. വേദനകൾ ഉള്ളിലൊ തുക്കി നൗഫലും മുഹമ്മദ്ഹാ നിയുമെല്ലാം കൈകൾ ചേർത്തുപിടിച്ച് പ്രാർഥിച്ചു. മൃതിയു ടെ താഴ്വാരം പ്രാർഥനയുടെ സം ഗമഭൂമിയായി.

ഉരുൾപൊട്ടലിൽ പലവ ഴി ചിതറിപ്പോയവർ തമ്മിൽ കണ്ട ങ്കിലും മുൻപ ത്തെപ്പോലെ തമ്മിൽ കെട്ടി പിടിച്ച് പെരു ന്നാൾ ആശം സിക്കാനോ, ചിരിക്കാനോ ഒന്നും ആർക്കും കഴിഞ്ഞില്ല. പെരു ന്നാൾ ആശംസയും സൗഹൃദവു മെല്ലാം ഒരു ഹസ്തദാനത്തിലൊ തുങ്ങി..

“പ്രിയപ്പെട്ടവരോടൊപ്പമുള്ള കഴിഞ്ഞ വർഷത്തെ പെരുന്നാ ളിൻ്റെ ഓർമ്മകൾ മാത്രമാണ് ഇത്തവണത്തെ പെരുന്നാളിന് കൂട്ടായുള്ളത്..."- നൈസയുടെ ഉമ്മ ജസീലയുടെ വാക്കുകളിൽ വേദന നിറഞ്ഞു.

“രാവിലെ പള്ളിയിലും പുത്തുമലയിലും പ്രാർഥിച്ചു. പ്രിയ പ്പെട്ടവർ കൂടെയില്ലാത്ത ആദ്യ പെരുന്നാൾ, വേർപാടിന്റെ വേദനയാണ് മനസ്സുനിറയെ...."-നൗഫൽ പറഞ്ഞു.

പ്രിയപ്പെട്ടവർക്കായി പ്രാർ ഥിച്ച് മനസ്സുനിറയെ അവരുടെ ഓർമ്മകളുമായാണ് പുത്തുമ ലയിലെത്തിയവരെല്ലാം മടങ്ങി യത്.

Comments