ബാലുശ്ശേരി നിയോജകമണ്ഡലം പട്ടയ അസംബ്ലി ചേർന്നു





കൂരാച്ചുണ്ട്: ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി കെ.എം. സച്ചിൻദേവ് എംഎൽഎയു ടെ അധ്യക്ഷതയിൽ നടന്നു. കാന്തലാട്, കോട്ടൂർ, കൂരാച്ചുണ്ട്, ഉള്ളിയേരി, അത്തോളി, നടുവണ്ണൂർ തുടങ്ങിയ വി ല്ലേജിലെ പട്ടയപ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണാനും തുടർനടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

കോട്ടൂർ വില്ലേജിലെ കുന്നാരംവള്ളി ലക്ഷംവീട് ഉന്നതി, നടുവണ്ണൂർ വില്ലേജിൽ കുറ്റിയുള്ളതിൽ, വില്ലുനിമല, പാറക്കൽ മീത്തൽ ഉന്നതി, കാന്തലാട് ഒറങ്കൊക്കുന്ന് ഉന്നതി, മണ്ഡോപാറ ഉന്നതി, തലയാ ട് ഉന്നതി, ഉള്ളിയേരി ആരു മ്പമല, കൂരാച്ചുണ്ട് കല്ലാനോ ട് നാലുസെന്റ് ഉന്നതി എന്നി വിടങ്ങളിലെ പട്ടയപ്രശ്നങ്ങൾക്കും പരിഹാരം കാണും.ഭൂരേഖാ തഹസിൽദാർ സി. സുബൈർ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് വി.കെ. അനിത, ഗ്രാമപ്പ ഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.കെ. അമ്മദ്, രൂപലേഖ കൊമ്പിലാട്, വി.എം. കുട്ടി കൃഷ്ണൻ, സി. അജിത, ടി.പി. ദാ മോദരൻ, സി.എച്ച്. സുരേഷ്, ഇന്ദിര ഏറാടിയിൽ, വില്ലേജ് ഓഫീസർമാർ, തദ്ദേശ സ്വ യംഭരണവകുപ്പ് ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി