ഒ.കെ.അമ്മദ്: കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റായി സത്യപ്രതിജ്‌ഞ ചെയ്തു‌




കൂരാച്ചുണ്ട്:  മുസ്‌ലിം ലീഗിലെ ഒ കെ. അമ്മ പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ‌ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി എം.വിധു മുൻപാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. 31 വർഷമായി കൂരാച്ചുണ്ട് പഞ്ചായത്ത് മെംബറായി പ്രവർത്തിച്ചുവരുന്ന ഒ.കെ അമ്മദിന് ആദ്യമായാണ് പ്രസിഡന്റ് പദവി ലഭിക്കുന്നത്.

കൂരാച്ചുണ്ട് പഞ്ചായത്തിന്റെ ചരിത്രത്തിൽ ദീർഘകാലം മെംബർ സ്‌ഥാനം വഹിച്ചെന്നു ബഹുമതിയും ഒ.കെ.അമ്മദിനു സ്വന്തമാണ്

മുൻ പഞ്ചായത്ത് പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട, നിസാർ ചേലേരി, മുൻ ജില്ലാ പഞ്ചായത്ത് മെംബർ കാവിൽ പി.മാധവൻ, വി എസ്.ഹമീദ്, കുര്യൻ ചെമ്പനാനി, സുമീൻ എസ് നെടുങ്ങാടൻ, സലാം തെരുവത്ത്, പഞ്ചായത്ത് മെംബർമാരായ സണ്ണി പുതിയകുന്നേൽ, അരുൺ ജോസ് എന്നിവർ പ്രസംഗിച്ചു.


✒️ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു