പേരാമ്പ്രയിലെ ഫർണിച്ചർ മോഷണം നടത്തി മുങ്ങിയ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പേരാമ്പ്ര പൊലീസിന്റെ പിടിയിൽ




പേരാമ്പ്ര പൊലീസ് കർണാടകയിൽ എത്തി പ്രതികളെ പിടികൂടി

പേരാമ്പ്ര: പാലേരി വടക്കുമ്പാട് കടകളിൽ മോഷണം നടത്തി മുങ്ങിയ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പേരാമ്പ്ര പൊലീസിന്റെ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളായ സോമനാഥ് മണ്ടി, റിന്റോ ബസക് എന്നിവരാണ് പിടിയിലായത്.

ഫെബ്രുവരി 25-ാം തിയ്യതി പുലർച്ചെ വടക്കുമ്പാട് സ്ക്‌കൂളിനടുത്ത് അമ്മ ഹോട്ടലിലും തൊട്ടടുത്ത ഫർണിച്ചർ കടയിലുമാണ് മോഷണം നടന്നത്. രാത്രി 2 മണിയോടെ റോഡിൽ ലോറി നിർത്തി ഹോട്ടലിലെ കസേരകളും ഫർണിച്ചർ കടയിലെ മേശയും എടുത്തു കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങൾ സംഭവസ്ഥലത്തു നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് പ്രതികൾ കർണാടകയിൽ എത്തിയ വിവരം പൊലീസിന് ലഭിച്ചത്.

വെസ്റ്റ് ബംഗാൾ രജിസ്ട്രേഷൻ ലോറിയിൽ ഇവർ മോഷ്ടിക്കുന്ന വസ്തുക്കൾ കയറ്റി കർണാടകയിലെ ചാമരാജ് നഗറിലെ ഹൂട്ട് ഗള്ളിയിൽ എത്തിച്ചു ആക്രിസാധനം ആക്കി വിൽക്കാൻ ശ്രമിക്കുമ്പോൾ ആണ് പൊലീസ് പ്രതികളെ സാഹസികമായി പിടികൂടിയത്. രാത്രികാലങ്ങളിൽ വാഹനം ഒതുക്കി നിർത്തി കടകൾ കുത്തിത്തുറന്ന് മോഷ്ടിച്ച് മോഷണ വസ്തുക്കൾ ലോറിയിൽ കയറ്റി കൊണ്ടുപോയി ആക്രികൾ ആക്കി വിൽക്കുന്ന രീതിയിൽ ആണ് ഇവരുടെ മോഷണമെന്ന് പൊലീസ് പറഞ്ഞു.

പേരാമ്പ്ര ഡിവൈഎസ്‌പി വി ലതീഷിന്റെ നേതൃത്വത്തിൽ പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ പി ജംഷീദിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ SCPO സി.എം സുനിൽകുമാർ, റിയാസ്, ബൈജു എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി