പ്രതിഷേധക്കട നടത്താൻ യൂത്ത് കോൺഗ്രസ്
കൂരാച്ചുണ്ട്: ദിവസേന നൂറു കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന കക്കയം ഡാം സൈറ്റ് മേഖലയിൽ ഭക്ഷണശാലകൾ ഇല്ലാത്തത് പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് കൂരാ ച്ചുണ്ട് മണ്ഡലം കമ്മിറ്റി ആ രോപിച്ചു.
കക്കയം അങ്ങാടിയിൽ നിന്ന് പതിനാല് കിലോമീ റ്റർ മുകളിലുള്ള ഡാം സൈ റ്റ് ടൂറിസ്‌റ്റ് കേന്ദ്രത്തിലെ ത്തുന്ന സഞ്ചാരികൾക്ക് ക ഴിക്കാൻ ലഘു ഭക്ഷണം പോലും ഇല്ലാത്തത് കാര ണം വലിയ പ്രയാസമാണ് നേരിടുന്നത്. കുട്ടികൾ അടക്ക മുള്ളവർക്കൊപ്പം സ്‌ഥലത്തെ ത്തുമ്പോഴാണ് ഇവിടെ ഭക്ഷ ണശാലകൾ ഇല്ലായെന്ന് മന സിലാവുന്നത്. അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണം. ഭക്ഷണശാലകൾ നട ത്തുന്നതിനാവശ്യമായി ഏർ പ്പെടുത്തിയ ടെൻഡർ തുകയിൽ കുറവ് വരുത്തണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്ന യിച്ച് ഫെബ്രുവരി 26 ബുധനാ ഴ്ച്‌ച ഡാം സൈറ്റ് മേഖലയിൽ പ്രതിഷേധ കട സംഘടിപ്പി ക്കാൻ യൂത്ത് കോൺഗ്രസ് കൂ രാച്ചുണ്ട് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസി ഡന്റ് നിസാം കക്കയം അധ്യ ക്ഷത വഹിച്ചു. ജോസ്ബിൻ കുര്യാക്കോസ്, സന്ദീപ് കളപ്പുരക്കൽ, ജെറിൻ കുര്യാക്കോ സ്, ജ്യോതിഷ് രാരപ്പൻകുണ്ടി, രാഹുൽ രാഘവൻ, അജ്‌മൽ ചാലിടം, വിഷ തണ്ടോറ, ബിബിൻ മലേപറമ്പിൽ, നി ഖിൽ വെളിയത്ത്, ജാക്സ് ക രിമ്പനക്കുഴി, ശ്വേത ജിൻസ്, അക്ഷത മരുതോട്ട്കുനിയിൽ, ലിബിൻ പാവത്തികുന്നേൽ, പി.സി. ജിൻ്റോ എന്നിവർ സം സാരിച്ചു.

Comments
Post a Comment