കക്കയം ഡാം സൈറ്റ് ടൂറിസം കേന്ദ്രത്തിൽ സന്ദർശകർക്കായി ഭക്ഷണശാലകളില്ല




കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റിൽ പ്രവർത്തിക്കുന്ന കെ എസ് ഇ ബിയുടെ ഹൈഡൽ ടൂറിസം കേന്ദ്രം, വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രം എന്നിവിടങ്ങൾ സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ വിശപ്പടക്കാൻ മാർഗമില്ലാതെ വലയുന്നതായി ആക്ഷേപം.

ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഭക്ഷണശാല അടച്ചു പൂട്ടിയിട്ട് മാസങ്ങളായി, കക്കയം ടൗണിൽ നിന്നും പതിനാല് കിലോ മീറ്റർ സഞ്ചരിച്ച് ഡാം മേഖലയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് ലഘുഭക്ഷണശാല പോലും ഇല്ലാത്ത സന്ദർശകരെ പ്രതിസന്ധിയിലാക്കുകയാണ്. ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ നില വിലുള്ള ഭക്ഷണശാല നടത്തിപ്പിനായി ടെൻഡർ വിളിക്കാൻ വലിയ തുക ഏർപ്പെടുത്തിയതിനാൽ ടെൻഡർ വിളിക്കാൻ ആരുമെത്താറില്ലെന്നാണ് അറിയുന്നത്

വന്യമൃഗശല്യവും, കാലാവ സ്ഥ പ്രതികൂലമായ സാഹചര്യങ്ങളിലും ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുമ്പോഴും ടെൻഡർ തുകയിൽ കുറവ് വരുത്താൻ അധികൃതർ തയാറാകാത്തതും ഭക്ഷണശാലകൾ ഏറ്റെടുക്കാൻ ആളുകൾ തയാറാകാത്തതിന് കാരണമാകുന്നുണ്ട്.

കിലോമീറ്ററുകൾ സഞ്ചരിച്ച് കുടുംബാംഗങ്ങളോടൊ ത്ത് സ മയം ചെലവഴിക്കാനെത്തുന്നവരിൽ പലരും കേന്ദ്രത്തിൽ എത്തി കഴിയുമ്പോഴാണ് ഈ ദുരിതത്തിൽ അകപ്പെടുന്നത്. ഇത് സന്ദർശകരിൽ ടൂറിസം കേന്ദ്രത്തോട് അവമതിപ്പ് സൃഷ്ടിക്കുന്നതായും പറയുന്നുണ്ട്

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി