ഡോക്ടർ ഭാര്യ; ജോലി ചെയ്യുന്നത് ഭർത്താവ്; തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്കെതിരെ പരാതി.



മലപ്പുറം: ഡോക്ടറായ ഭാര്യയ്ക്ക് പകരം ആശുപത്രിയില്‍ ജോലി ചെയ്യുന്നത് ഭർത്താവെന്ന് പരാതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് സംഭവം.

ആശുപത്രിയിലെ ഡോക്ടർ സഫീദയ്‌ക്കെതിരെയാണ് പരാതി.

സഫീദയ്ക്ക് പകരം ഭർത്താവായ ഡോക്ടർ സഫീലാണ് രോഗികളെ പരിശോധിക്കുന്നതെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. സഫീദയുടെ രാത്രി ഡ്യൂട്ടിയാണ് ഭർത്താവ് ചെയ്യുന്നത്.

സംഭവത്തില്‍ യൂത്ത് ലീഗ് ആരോഗ്യമന്ത്രിയ്ക്കും ജില്ലാ മെഡിക്കല്‍ ഓഫീസർക്കും പരാതി നല്‍കിയിട്ടുണ്ട്. ഡോ. സഫീദ കുഞ്ഞിന് മുലയൂട്ടാൻ പോകുമ്ബോഴാണ് സഫീല്‍ ചികിത്സ നടത്തിയതെന്നാണ് സൂപ്രണ്ട് പറയുന്നത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് സഫീല്‍ ഇങ്ങനെ ചെയ്തതെന്നാണ് വിശദീകരണം.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി