കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്




എൽഡിഎഫ് ഘടകകക്ഷിയിലും ഭിന്നത

✒️ജോബി മാത്യു 

കൂരാച്ചുണ്ട്:  പഞ്ചായത്ത് പ്രസിഡൻ്റ് സ്‌ഥാനാർഥിത്വത്തിന്റെ പേരിൽ എൽഡിഎഫ് ഘടകകക്ഷിയായ കേരള കോണ്ഗ്രസ്(എം) പാർട്ടിയിലും അഭിപ്രായ ഭിന്നത പാർട്ടി ജില്ലാ പ്രസിഡൻ്റ ടിഎം.ജോസഫ് ഉൾപ്പെടെ നേതാക്കൾ പഞ്ചായത്ത് മെംബർമാരുമായി ആശയവിനിമയം നടത്തി.

പാർട്ടി സംസ്‌ഥാന കമ്മിറ്റി അംഗം വിൽസൺ പാത്തിച്ചാലി സ്വതന്ത്ര മെംബർ അരുൺ ജോസ്
എന്നിവരുടെ പേരുകൾ 
സ്ഥാനത്തേക്ക് ഉയർന്നു. തർക്കപരിഹാരത്തിനായി പാർട്ടിക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ എൽഡിഎഫിൽ അവസരം ലഭിച്ചാൽ വനിത മെംബർ സിനി
ഷിജോയെ പരിഗണിക്കാൻ തീരുമാനിച്ചു. സ്വതന്ത്ര മെംബറായ അരുൺ ജോസാണ് മുൻ പഞ്ചായ ത്ത് പ്രസിഡന്റിന് എതിരെ കൊ ണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്താങ്ങിയത്. അവിശ്വാസ പ്രമേയ ചർച്ചയിൽ അരുൺ എൽ ഡിഎഫിനൊപ്പം നിന്ന് അനുകൂല മായി വോട്ട് ചെയ്തിരുന്നതാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വത ന്ത്ര നിലപാട് സ്വീകരിക്കുമെന്ന് മെംബർ അരുൺ ജോസ് പറഞ്ഞു. പ്രസിഡന്റ്റ് സ്‌ഥാനാർഥിയായി അരുൺ ജോസ് വേണമെന്ന് കേരള കോൺഗ്രസ്(എം) കല്ലാനോട് മണ്ഡലം കമ്മിറ്റി പാർട്ടി ജില്ലാ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടു ണ്ട്. 13 അംഗ ഭരണസമിതിയിൽ കോൺഗ്രസിന്റെ 5ഉം ലീഗിന്റെ 2ഉം മെംബർമാർ വിപ്പ് പ്രകാരം വോട്ട് ചെയ്താൽ ഭരണം യുഡിഎഫിനു കിട്ടും

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി