ചക്കിട്ടപാറ പഞ്ചായത്തിൻ്റെ പല ഭാഗത്ത്കുരങ്ങുശല്യം രൂക്ഷം; ഗതികെട്ട് കർഷകർ




ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ കുവപ്പൊയിൽ, താഴത്തുവയൽ മേഖലയിൽ വീടുകളിലും കൃഷിയിടത്തിലും കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി ജനങ്ങൾ. കൃഷി ഭൂമിയിൽ നാശം വിതച്ചിരുന്ന കുരങ്ങുകൾ ഇപ്പോൾ വീടുകളിലെത്തി. വീടിന്റെ ഓട് പൊട്ടിച്ചും അടുക്കളയിലെ പുകക്കുഴൽ നശിപ്പിച്ചും വീടിനകത്ത്ക യറുകയാണ്.

തെങ്ങിൽ കരിക്ക് പൂർണമായും നശിപ്പിക്കുന്നതിനാൽ തേങ്ങ കർ ഷകർക്കു ലഭിക്കാറില്ല. കൂടാതെ കൊക്കോ, വാഴക്കുല, പച്ചക്കറി ഉൾപ്പെടെ കുരങ്ങുകൂട്ടം നശിപ്പി ക്കുന്നു.

ജില്ലാ കൃഷി ഫാമിനു സമീപ ത്തെ ശാന്തമ്മ ഞാറക്കാട്ട്, സന്തോഷ് മലയിൽതാഴത്ത്, പ്രകാശൻ പന്തിരിക്കരമീത്തൽ, ജാനകി മാവുള്ളചാലിൽ, രാഘ വൻ കുവപ്പൊയിൽ, ജോർജ് തൂ ങ്കുഴി, കിഴക്കേക്കര ജോസ്, ശോഭ രാജൻ അല്ലിയാക്കൽ, കു ഞ്ഞിരാമൻ മലയിൽതാഴത്ത്

എന്നിവർ ഉൾ പ്പെടെ 25 കുടും ബങ്ങളാണ് കുര ങ്ങ് ശല്യം നേരി ടുന്നത്. താഴ ത്തുവയൽ പ്രദേശത്തെ 20 കുടുംബങ്ങളും ദുരിതത്തിലാണ് 

പെരുവണ്ണാമു ഴി വനമേഖല യിൽ നിന്നു കു റ്റ്യാടി പുഴ നീ ന്തിക്കടന്നാണ് കുരങ്ങ് കൂട്ടം എത്തുന്നത്. കൂ ടാതെ സർക്കാർ ഉടമസ്‌ഥതയിലു ള്ള ഭൂമിയിലെ വലിയ മരങ്ങ ളിൽ നിന്നും കു രങ്ങ് കൃഷി ഭൂമി യിലേക്കു വരുന്നതായും ജന ങ്ങൾ പറയുന്നു. നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പരാതി നൽ കിയെങ്കിലും നടപടി സ്വീകരിച്ചി ട്ടില്ല.

✒️ ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു