വരവായി വവ്വാൽക്കാലം; നിപ്പ പ്രതിരോധത്തിനു തുടക്കം
കോടിക്കോട് :നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് നിപ്പ റിസർ ച് ഇൻസ്‌റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങി.
വവ്വാലുകളുടെ പ്രജനനകാ ലമായി കരുതപ്പെടുന്ന മേയ് മുതൽ സെപ്റ്റംബർ വരെയുള്ള സമയത്താണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിപ്പ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, ഫെബ്രുവരി മുതൽ പ്രജനനകാലം തുടങ്ങുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തന്നെ ജാഗ്രതാ നിർദേശം നൽകിയത്. ഇതു പ്രകാരം ആവശ്യ മായ മുൻകരുതൽ സ്വീകരിക്കാനും നിപ്പ ലക്ഷണ ങ്ങളോടെ വരുന്നവരെ ആവശ്യ മായ പരിശോധന നടത്തുന്നതിനും ഉൾപ്പെടെയുള്ള നിർദേശമാണ് ഓഫിസർ ഡോ. ടി.എസ്.അനീഷ് പറഞ്ഞു.
സംസ്ഥാനത്ത് നി പ്പ ഹോട്ട് സ്പോട്ടാ യി നിർണയിക്കപ്പെട്ട 5 ജില്ലകളിൽ ജന ങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങി. 2018 മുതൽ 2024 വരെ സംസ്‌ഥാനത്ത് 6 തവണയായി 33 പേർക്കാണ് നിപ്പ ബാധിച്ചത്.
രോഗവ്യാപനത്തിന്റെ 80% കോഴിക്കോട് ജില്ലയിലായിരുന്നു.
നിപ്പ ഹോട്ട്സ്പോട്ടുകളായി പരിഗണിക്കുന്ന മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിൽ പ്രതിരോധ പ്രവർത്തനത്തിനു മുന്നൊരുക്കങ്ങൾ നടത്തും.
വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേക്ക് രോഗം പകർന്നതെന്നു പഠനങ്ങളിൽ വ്യക്‌തമായിട്ടുണ്ട്. രോഗവ്യാപനം കൂടുതലും : മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കായിരുന്നു. അതിനാൽ വീണ്ടും നിപ്പ റിപ്പോർട്ട് ചെയ്താൽ വ്യാപനം കുറയ്ക്കുന്നതിനു കൂടുതൽ ഊന്നൽ നൽകാനാണ് നിർദേശം.
ആശുപത്രികളിൽ നിന്നാണു നേരത്തേ രോഗവ്യാപനം ഉണ്ടായിരുന്നത്. അതിനാൽ ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കണമെന്നും അത്യാവശ്യത്തിന് പോകുന്നവർ മാസ്ക് ധരിക്കണമെന്നും ഡോ. ടി. എസ്.അനീഷ് പറഞ്ഞു.

Comments
Post a Comment